ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.പ്രാദേശികസമയം 11.15-ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന്.
വെടിനിര്‍ത്തല്‍ മൂന്ന് മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.സാങ്കേതിക കാരണങ്ങളാലാണ് ബന്ദികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വൈകിയതെന്ന് ഹമാസ് വിശദീകരിച്ചു.ദോഹയില്‍ രൂപപ്പെട്ട ധാരണപ്രകാരം പ്രാദേശികസമയം രാവിലെ എട്ടരയ്ക്ക് ആയിരുന്നു വെടിനിര്‍ത്തല്‍ തുടങ്ങേണ്ടിയിരുന്നത്.ഇതിന് ശേഷവും ഇസ്രയേല്‍ സൈന്യം ഗാസയില്‍ ആക്രമണം തുടരുന്നു.പത്ത് പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.