പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യത്തില്‍ അയവുവരുത്തുന്നതിനായി മേഖലയില്‍ പര്യടനം നടത്തുന്ന അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലില്‍ എത്തി. ഗാസയില്‍ നടത്തുന്ന ആക്രമണത്തിന്റെ തീവ്രതയില്‍ കുറവ് വരുത്തണം എന്ന് ബ്ലിങ്കന്‍ ആവശ്യപ്പെടും എന്നാണ് റിപ്പോര്‍ട്ട്.ഇതിനിടെ ഗാസയിലെ അല്‍അഖ്‌സ ആശുപത്രിയില്‍ മാത്രം അന്‍പത്തിയേഴ് പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.യുഎഇ,സൗദി അറേബ്യ,ഖത്തര്‍,ജോര്‍ദ്ദാന്‍, തുര്‍ക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ആണ് ആന്റണി ബ്ലിങ്കന്‍ ടെല്‍അവീല്‍ എത്തിയിരിക്കുന്നത്.
യുഎഇയും സൗദിയും ഖത്തറും അടക്കമുള്ള അറബ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി ഗാസയുദ്ധവും അത് മേഖലയിലാകെ സൃഷ്ടിച്ചിരിക്കുന്ന സംഘര്‍ഷസാഹചര്യവും ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇസ്രയേലിലേക്ക് ബ്ലിങ്കന്‍ എത്തിയിരിക്കുന്നത്. ഹമാസ് നേതാവിന്റെ കൊലപാതകത്തിന് ശേഷം മേഖലയില്‍ യൂദ്ധം പശ്ചിമേഷ്യയുടെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കുകയാണ് ബ്ലിങ്കന്റെ സന്ദര്‍ശനം ലക്ഷ്യം എന്നാണ് വിശദീകരണം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് എതിരെ രാജ്യാന്തരതലത്തിലുള്ള പ്രതിഷേധങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
ഗാസയിലെ ആക്രമണത്തിന്റെ തീവ്രതകുറയ്ക്കണം എന്നും സാധാരണക്കാര്‍ യുദ്ധത്തിന്റെ ഇരകളാകുമെന്ന് ഒഴിവാക്കണം എന്നും അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെടുന്നുണ്ട്. യുദ്ധത്തിന്റെ രീതി മാറ്റണം എന്ന ആവശ്യം ആന്‍ണി ബ്ലിങ്കന്‍ ഇസ്രയേല്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയില്‍ മുന്നോട്ട് വെച്ചേക്കും. ഇതിന് ഇസ്രയേല്‍ വഴങ്ങുമോ എന്ന് വ്യക്തമല്ല. ഹമാസിനെ പൂര്‍ണ്ണമായും തുടച്ചുനീക്കും വരെ പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിമൂവായിരത്തിലധികം പേരാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ ഗാസയില്‍ കൊല്ലേെപ്പട്ടത്. ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഘട്ടത്തിലും ഡസന്‍കണക്കിന് പേരാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെടുന്നത്.