ഗാസയില്‍ സന്ദര്‍ശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. സൈന്യത്തിന്റെ കരയിലെ പ്രവര്‍ത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങള്‍ അറിയുന്നതിനാണ് നെതന്യാഹു ഗാസ സന്ദര്‍ശിച്ചത്. ഹമാസ് ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് നെതന്യാഹു പറഞ്ഞു.യുദ്ധം അവസാനിച്ചാല്‍ ഇനി ഒരിക്കലും ഹമാസ് പലസ്തീന്‍ ഭരിക്കില്ല. ഹമാസിന്റെ തീവ്രവാദത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യും. ഇസ്രയേല്‍ സായുധസേന ഹമാസിന്റെ സൈനിക ശേഷി പൂര്‍ണമായും നശിപ്പിച്ചെന്നും നെതന്യാഹു പറഞ്ഞു.
യുദ്ധക്കുപ്പായം ധരിച്ച് ബാലിസ്റ്റിക് ഹെല്‍മറ്റും വച്ചാണ് നെതന്യാഹു ഗാസയില്‍ എത്തിയത്. ഗാസയിലെ ഒരു കടല്‍ത്തീരത്ത് നെതന്യാഹു നില്‍ക്കുകയും ഹമാസ് ഇനി മടങ്ങിവരില്ല എന്ന് പറയുകയും ചെയ്യുന്ന ഒരു വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴും തടവിലായിരിക്കുന്ന ഇസ്രയേലി ബന്ദികളെ കുറിച്ചും നെതന്യാഹു സംസാരിച്ചു. ഗാസയില്‍ കാണാതായ 101 ഇസ്രയേല്‍ ബന്ദികള്‍ക്കായുള്ള തിരിച്ചില്‍ തുടരുമെന്നും പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇവര്‍ ഓരോരുത്തര്‍ക്കും 5 മില്യന്‍ ഡോളര്‍ വീതം നല്‍കും.
ബന്ദികളെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടുന്നവരെ വേട്ടയാടി പിടിച്ച് ഇല്ലാതാക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. പ്രതിരോധ മന്ത്രിയ്ക്കും കരസേനാ മേധാവിക്കുമൊപ്പമാണ് ഗാസയില്‍ സന്ദര്‍ശനം നടത്തിയത്. ഉന്നതക സൈനിക ഉദ്യോഗസ്ഥര്‍ യുദ്ധത്തിന്റെ തുടര്‍ പദ്ധികളും നിലവിലെ ്പ്രവര്‍ത്തനങ്ങളുംമ നെതന്യാഹുവുമായി പങ്കുവെച്ചു.