പ്രീ സീസണ്‍ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് യു.എ.യില്‍. സെപ്തംബര്‍ 16 വരെ നീണ്ടുനില്‍ക്കുന്ന 11 ദിവസത്തെ പരിശീലന ക്യാമ്പാണ് ബ്ലാസ്‌റ്റേഴ്‌സിന് യു.എ.യില്‍ ഉള്ളത്.
യു.എ.ഇ പ്രോ ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹ്യദ മല്‍സരങ്ങളും ടീം കളിക്കും.
സെപ്തംബര്‍ 9ന് അല്‍ വാസല്‍ എ.ഫ് സിക്കെതിരെ ആദ്യ മല്‍സരം ബ്ലാസ്‌റ്റേഴ്‌സ് കളിക്കും, സബീല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. സെപ്തംബര്‍ 12 ന് ഷാര്‍ജ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്‌ബോള്‍ ക്ലബ്ബിനെയും സെപ്തംബര്‍ 15 ന് കഴിഞ്ഞ സീസണ്‍ പ്രോ ലീഗ് ചാംപ്യന്‍മാരായ അല്‍ അഹ്ലിയെയും നേരിടും, ഈ മല്‍സരം ദുബായ് ഷബാബ് അല്‍ അഹ്ലി സ്റ്റേഡിയത്തിലാണ് നടക്കുക.
ഐ.എസ്.എല്‍ സീസണ്‍ സെപ്തംബര്‍ 21 ന് ആരംഭിക്കുമ്പോള്‍ കൊച്ചിയില്‍ ഉദ്ഘാടന മല്‍സരത്തില്‍ ബംഗളൂരു എ.ഫ് സിയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.