Saturday, July 27, 2024
HomeNewsKeralaഉമ്മൻചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാൻ സി പി ഐ എം ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാൻ സി പി ഐ എം ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

ചാണ്ടി ഉമ്മൻ സ്വർണ നൂലിൽ കെട്ടിയിറക്കിയ ആളല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻചാണ്ടിയുടെ മകനായതുകൊണ്ട് തെരഞ്ഞെടുപ്പിൽ അവസരം കിട്ടാതെ പോയ ആളാണ് ചാണ്ടി ഉമ്മനെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാനാണു സി പി ഐ എം ശ്രമം. ഇടതുപക്ഷം വിഭ്രാന്തിയിലാണെന്നും ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം ഉയർത്താൻ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും സതീശൻ പറഞ്ഞു. കോൺഗ്രസിലെ യുവജന നിരയിൽ മുന്നിൽ നിൽക്കുന്ന ആളാണ് ചാണ്ടി ഉമ്മൻ.
മൂന്നാംകിട ആരോപണം ഉന്നയിച്ച് അയാളെ അപമാനിക്കുകയാണ് സി പി ഐ എം എന്നും സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments