ഇറാന്‍ ഭരണകൂടത്തിന് ഭീഷണി ഉയര്‍ത്തി ഇറാനിയന്‍ ജനതയ്ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ സന്ദേശം.ഇറാന്‍ ഉടന്‍ സ്വതന്ത്രമാകും എന്നാണ് നെതന്യാഹു പറയുന്നത്. ജൂത ജനതയും പേര്‍ഷ്യന്‍ ജനതയും സമാധാനത്തിലേക്ക് എത്തും എന്നും നെതന്യാഹു വ്യക്തമാക്കി.ഇറാന്റെ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയ്ക്കും ഹമാസിനും എതിരായ പോരാട്ടം ഇസ്രയേല്‍ കടുപ്പിച്ച ഘട്ടത്തില്‍ ആണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പുതിയ നീക്കം. പേര്‍ഷ്യന്‍ ഭാഷയിലുള്ള സബ്‌ടൈറ്റിലുകള്‍ നല്‍കി ഇംഗ്ലീഷിലുള്ള വിഡീയോ സന്ദേശം ആണ് നെത്യാഹു പുറത്തുവിട്ടിരിക്കുന്നത്.
ഭരണകൂടം തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഇറാനിനയന്‍ ജനതയ്ക്ക് അറിയാം.ആണവായുങ്ങള്‍ക്കും വിദേശയുദ്ധങ്ങള്‍ക്കുമായി ഇറാന്‍ ഭരണകൂടം പാഴാക്കിയ പണം രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും നിക്ഷേപിച്ചിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കണം എന്ന് ഇറാന്‍ ജനതയോട് നെതന്യാഹു പറയുന്നു.ഇറാന്‍ ഭരണകൂടം നമ്മൂടെ പ്രദേശത്തെ ഇരുട്ടിലേക്കും യുദ്ധത്തിലേക്കും തള്ളിവിടുകയാണെന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഇറാന്റെ പാവകള്‍ ഇല്ലാതാവുകയാണ്.ഇസ്രയേലിന് എത്തിച്ചേരാന്‍ കഴിയാത്ത ഒരിടവും. ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എവിടെ വരെയും പോകുമെന്നും നെതന്യാഹു പറയുന്നു.
ഇറാന്‍ വൈകാതെ സ്വതന്ത്രമാകും. അത് നിങ്ങള്‍ കരുതുന്നതിലും വേഗത്തിലായിരിക്കും എന്നും നെതന്യാഹു പറയുന്നു.ഇതോടെ ഇസ്രയേലും ഇറാനും സമാധാനത്തിലേക്ക് എത്തുമെന്നും നെതന്യാഹു പറഞ്ഞു.