ഇറാന്റെ എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിക്കാതിരിക്കാന്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍.ഇറാന്‍ ആക്രമിക്കുന്നതിന് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വ്യക്തമാക്കിയതായും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ പ്രത്യാക്രണം നടത്തുമെന്ന ഇസ്രയേല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ നീക്കം.
ടെല്‍അവീവില്‍ അടക്കം നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇറാന് ശക്തമായ തിരിച്ചടി നല്‍കും എന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇറാന്റെ എണ്ണസ്രോതസുകള്‍ ഇസ്രയേല്‍ ആക്രമിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഈ ഒരു പശ്ചാത്തലത്തില്‍ ആണ് മേഖലയെ ആകെ സംഘര്‍ഷാവസ്ഥയിലാക്കുന്ന നീക്കത്തില്‍ നിന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കണം എന്ന് സൗദി അറേബ്യ അടക്കം മൂന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേല്‍ ഇറാനിലെ എണ്ണപ്പാടങ്ങള്‍ ആക്രമിച്ചാല്‍ അത് തങ്ങളുടെ എണ്ണസ്രോതസുകളെയും ഭീഷണിയിലാക്കും എന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആശങ്ക എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ ആക്രമണം നടത്തുന്നതിന് ഇസ്രയേല്‍ തങ്ങളുടെ വ്യോമമേഖല ഉപയോഗിക്കുന്നതിലും ഗള്‍ഫ് രാഷ്ട്രങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇറാന്റെ എണ്ണപ്പാടങ്ങളെ ആക്രമിക്കാതിരിക്കുന്നതിന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ സ്വാധീനം ചെലുത്തണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.ഗള്‍ഫ് രാഷ്ട്രങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഇസ്രയേലിന് തുറന്ന് നല്‍കിയാല്‍ അത് യുദ്ധത്തിലായിരിക്കും കലാശിക്കുക എന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അങ്ങനെ സംഭവിച്ചാല്‍ ഹൂത്തികള്‍ അടക്കം ഇറാഖിലും യെമനിലും ഇറാന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സായുധസംഘങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ എണ്ണപ്പാടങ്ങളേയും ആക്രമിച്ചേക്കും.ഇത് സംബന്ധിച്ച് ഇറാന്‍ സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ച്ചി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഇസ്രയേല്‍ ഇറാന്‍ ആക്രമിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു