ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് കനത്ത നഷ്ടത്തിന്റെ മറ്റൊരു ദിനം കൂടി.ചൊവ്വാഴ്ച സെന്‍സെക്‌സ് 931 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.നിഫ്റ്റി 24500-ന് താഴേയ്ക്ക് എത്തി.എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ നിക്ഷേപകരുടെ സമ്പത്തില്‍ നിന്നും ഒന്‍പത് ലക്ഷം കോടിയോളം ആണ് ഒഴുകിപ്പോയത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 453.7 ലകഷം കോടിയില്‍ നിന്നും 444.7 ലക്ഷം കോടിയായി കുറഞ്ഞു.
മിഡ് സ്‌മോള്‍ ക്യാപ് സൂചിനകകളും ഇന്ന് കനത്ത നഷ്ടം നേരിട്ടു.നാല് ശതമാനത്തോളം ഇടിവാണ് സ്‌മോള്‍ ക്യാപ്പില്‍ രേഖപ്പെടുത്തിയത്. മിഡ് ക്യാപില്‍ 2.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ വിപണിയില്‍ നിന്നും പിന്‍മാറുന്നതാണ് വന്‍ തകര്‍ച്ചയുടെ കാരണം.