മാധ്യമങ്ങളിലുടെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി.വി അന്‍വര്‍
എം.എല്‍.എയുടെ നടപടികളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഐഎം.അന്‍വറിന്റെ നിലപാട് പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തണം എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പി.വി അന്‍വറിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് അന്‍വറിന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സര്‍ക്കാരും സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പാര്‍ട്ടിയും പരിശോധന നടത്തിവരികയാണ്.
വസ്തുതകള്‍ ഇതായിരിക്കെ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് പി.വി അന്‍വര്‍ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.അന്‍വറിന്റെ ഈ നിലപാട് പാര്‍ട്ടി ശത്രികള്‍ക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുന്നു.ഇത്തരം നിലപാടുകള്‍ പിവി അന്‍വര്‍ തിരുത്തണം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.