Tuesday, September 10, 2024
HomeLifeചർമത്തിന്റെ തിളക്കം വർധിപ്പിക്കാൻ പരിഹാരം അടുക്കളയിൽ തന്നെയുണ്ട്, പപ്പായ ചേർത്തൊരു മാജിക് പാക്ക്

ചർമത്തിന്റെ തിളക്കം വർധിപ്പിക്കാൻ പരിഹാരം അടുക്കളയിൽ തന്നെയുണ്ട്, പപ്പായ ചേർത്തൊരു മാജിക് പാക്ക്

മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്രകൃതിദത്ത പരിഹാരങ്ങള്‍ അനവധിയാണ്. അതിലൊരു ഏറ്റവും മികച്ചതാണ് പപ്പായ. വീട്ടില്‍ തന്നെ സുഗമമായി ലഭ്യമാകുന്ന പപ്പായ ചർമത്തിന് തിളക്കവും നിറവും നൽകാൻ മികച്ചൊരു ഉപാധിയാണ്. ഇതിനോടൊപ്പം അൽപ്പം തേൻ കൂടി ചേർത്താൽ അത് ചർമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും. 

പപ്പായയില്‍ ധാരാളമായുള്ള വൈറ്റമിന്‍ സി ചര്‍മത്തിലെ പാടുകള്‍ നീക്കി സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ തന്നെ തേന്‍ ഈര്‍പ്പം നിലനിര്‍ത്തി ചര്‍മത്തിന് തിളക്കം നല്‍കുന്നു. കൂടാതെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും അകറ്റാനും പപ്പായ നല്ലൊരു പ്രതിവിധിയാണ്. നല്ലൊരു എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കുന്ന പപ്പായ ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു. 

നല്ലതാണെന്ന് കരുതി ഏത് പപ്പായയും തിരഞ്ഞെടുക്കരുത്. പ്രത്യേകം ശ്രദ്ധിച്ച് വേണം പപ്പായ തിരിഞ്ഞെടുക്കാൻ. ചീത്തയായതോ, പാകമാകാത്തതോ ആയ പപ്പായ ഉപയോഗിക്കരുത്. നല്ലതും പഴുത്തതുമായ പപ്പായ വേണം തിരഞ്ഞെടുക്കാന്‍. അത് വൃത്തിയായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. 

പപ്പായ ഫേസ്പാക്ക് ഉണ്ടാക്കുന്ന വിധം

പപ്പായ കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം ജ്യൂസാക്കി മാറ്റുക. അതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. മുഖം നല്ല പോലെ കഴുകിയ ശേഷം പാടുകള്‍ ഉള്ള ഭാഗത്ത് ഈ മിശ്രിതം പുരട്ടുക. 5–7 മിനുട്ട് വരെ വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക. 15-20 മിനുട്ടികള്‍ക്ക് ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. അതിനു ശേഷം കുറച്ചു വെളിച്ചെണ്ണ ഉപയോഗിച്ച് മുഖം ഒന്നുകൂടി മസാജ് ചെയ്യുക. എല്ലാ ദിവസവും കുളിക്കുന്നതിനു മുന്‍പ് ഇതുപോലെ ചെയ്യുകയാണെങ്കില്‍ മാറ്റം അനുഭവിച്ചറിയാന്‍ കഴിയും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments