വിവാഹ വാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ കുറിപ്പുമായി ട്രാൻസ് ജെന്റർ സൂര്യ. കേരളത്തിലെ ആദ്യ ട്രാൻസ് ജെന്റർ ദമ്പതികളായ സൂര്യയുടെയും ഇഷാന്റെയും അഞ്ചാം വിവാഹ വാർഷിക ദിനത്തിലാണ് സന്തോഷം പങ്കുവെച്ചത്. ഇതുവരെ ഒപ്പം നിന്ന ദൈവത്തിനും കുടുംബത്തിനും ചേർത്തു നിർത്തിയ മനുഷ്യർക്കും, മാറ്റി നിർത്തിയവർക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
വിവാഹമെന്നത് സ്ത്രീക്കും പുരുഷനും മാത്രമുള്ളത് എന്ന് സമൂഹം പറഞ്ഞു വെച്ചിരിക്കുന്നപോലെ, ഞങ്ങളിലെ മനുഷ്യർക്കും പല വർഷങ്ങളിലും ജീവിച്ചു മുന്നേറാൻ പറ്റുമെന്നുള്ളതിന് ഉദാഹരണമാണ് ഞങ്ങളുടെ ഈ സന്തോഷവാർഷികദിനം. അത് മറ്റുള്ളവർക്ക് മുന്നിൽ ഡെഡിക്കേറ്റ് ചെയ്യുന്നു. സൂര്യ കുറിച്ചു.
പലരുടെയും തെറ്റുകൾ അത് എല്ലാവരുടെയും ആയി കാണാതിരിക്കാൻ ശ്രമിക്കു. എല്ലാ മനുഷ്യരും വ്യത്യസ്തരാണ്, എല്ലാവർക്കും എല്ലാ ഹാപ്പിനെസ്സും എപ്പോഴും കിട്ടില്ല, അതിനാൽ അവർ വ്യത്യസ്തരായി പെരുമാറിയെന്നിരിക്കും അത് അവരുടെ മാത്രം പ്രശ്നമാണ്, അതുപോലെ തന്നെ നിങ്ങളിലും ഇല്ലെ അത്തരക്കാർ, ഓർക്കുക ഒരിക്കലെങ്കിലും. പോസ്റ്റില്‍ സൂര്യ പറഞ്ഞു.
ചേർത്ത് നിർത്തു, ചോർന്ന് പോവാതെ നോക്കു. നിങ്ങൾ ഓരോരുത്തരുടെയും കുടുംബത്തിലെ എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും എന്നും ഞങ്ങൾക്കുണ്ടാകണം, സ്നേഹം ഇഷ്ട്ടം, നന്ദി എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകൾ നേരുന്നത്.