Saturday, May 18, 2024
HomeAstroമേയ് 10ന് കുജമാറ്റം; ഈ രാശിക്കാരുടെ ജീവിതം മാറും

മേയ് 10ന് കുജമാറ്റം; ഈ രാശിക്കാരുടെ ജീവിതം മാറും

2023 മേയ്10 ഉച്ചകഴിഞ്ഞ് ചൊവ്വ നീചരാശിയായ കർക്കടകത്തിലേക്ക് മാറുകയാണ്. ആ സമയം ലഗ്നാൽ പന്ത്രണ്ടാം ഭാവമായ കർക്കടകം രാശിയിൽ ഗുളികനും ഉണ്ട്. പൂരാടം നക്ഷത്രമാണ്. കർക്കടക രാശിയിൽ ചൊവ്വ ജൂലൈ 1 പുലർച്ചെ വരെ സ്ഥിതി ചെയ്യുന്നു.

∙ കുജന്റെ നിറം മാറ്റം

ചൊവ്വ നീചത്തിൽ പോകുന്നു എന്ന് പറഞ്ഞാൽ അതിന്റെ അർഥം ചൊവ്വയ്ക്ക് ശക്തിയില്ല എന്നുള്ളതല്ല. നേരെമറിച്ച് ചൊവ്വയുടെ ചുവപ്പ് നിറം (red colour) അഥവാ ചൊവ്വയുടെ തിളക്കം (brightness) ഇല്ലാതാകും എന്നതാണ്. അതിന്റെ കാരണം, ഈ രാശിയിൽ സൂര്യൻ ചൊവ്വയുടെ സ്വാഭാവിക നിറം കൊടുക്കില്ല.

മകരം രാശിയിൽ ചൊവ്വ ഉച്ചസ്ഥനാണ്. അതിന്റെ ഏഴാം ഭാവം നീചരാശിയാണ്. അതുകണ്ടാണ് കർക്കടകത്തിൽ വരുന്ന സമയത്ത് ചൊവ്വയ്ക്ക് നീചത്വം പറയുന്നത്. എല്ലാ ഉച്ച ഗ്രഹങ്ങൾക്കും നേരെ എതിർവശത്തുള്ള ഏഴാമത്തെ രാശി നീചമാണ്. 

ബുധൻ ഉച്ചസ്ഥനായി നിൽക്കുന്ന കന്നിരാശിയിൽ ശുക്രൻ നീചസ്ഥനായി എത്തുന്നു.  ഈ സമയത്ത് ശുക്രന്റെ ശക്തി കുറഞ്ഞും ബുധന്റെ ശക്തി വളരെ കൂടുതലുമാണ്.  ദക്ഷിണാർധ ഗോളത്തിൽ ഈ ഫലങ്ങൾ വിപരീതമായിട്ട് വരും.

എല്ലാം നക്ഷത്രക്കാർക്കും ഇത് ദോഷം ചെയ്യുന്നില്ല. ഇടവം രാശിക്കാർക്കും കുംഭം രാശിക്കാർക്കും കന്നിരാശിക്കാർക്കും ഈ ചൊവ്വയുടെ മാറ്റം കൊണ്ട് നല്ല ഫലം ലഭിക്കും. 

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി മകയിരത്തിന്റെ ആദ്യപകുതി), കുംഭക്കൂർ (അവിട്ടത്തിന്റെ അവസാനത്തെ പകുതി ചതയം പൂരുരുട്ടാതിയുടെ ആദ്യത്തെ മുക്കാൽ , ഇവർക്ക് ഏഴര ശനി ദോഷം തുടരുകയാണെങ്കിലും) കന്നിക്കൂർ (ഉത്രത്തിന്റെ അവസാനത്തെ 45 നാഴിക അത്തം ചിത്തിരയുടെ ആദ്യ പകുതി ) എന്നിവർക്ക് നല്ല സമയമാണ്. ബാക്കി കൂറിലുള്ള നക്ഷത്രക്കാർക്ക് ചൊവ്വയുടെ മാറ്റം അത്ര ഗുണം ചെയ്യില്ല.

∙ കുജമാറ്റം മറ്റ് രാശിക്കാർക്ക് എങ്ങനെ?

ചിങ്ങം രാശി(മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ കാൽഭാഗം) : ഈ രാശിക്കാർക്ക് 12ലാണ് കുജൻ നീചൻ ആയിട്ട് വരുന്നത്. ഇത് ഉത്തര അർദ്ധഗോളത്തിൽ (northern hemisphere) 12ലെ ചൊവ്വ കൊണ്ട് ധനനഷ്ടം ദേഹാസ്വാസ്ഥ്യതകൾ എല്ലാം അനുഭവപ്പെടും.

തുലാം രാശി(ചിത്തിരയുടെ രണ്ടാമത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗം): ഇവർക്ക് കർമ്മരംഗത്ത് അലച്ചിലുകൾ ഉണ്ടാവും.

വൃശ്ചികം രാശി(വിശാഖത്തിന്റെ അവസാനത്തെ കാൽഭാഗം, അനിഴം, തൃക്കേട്ട): ഇവർക്ക് ഭാഗ്യക്കുറവ്, പിതാവിന് ദോഷം, വിദ്യാഭ്യാസത്തിൽ പരാജയം ഇവ സംഭവിക്കും. എന്നാൽ ഇത് ജാതകത്തിലെ ദശാകാലത്തെ ഗുണദോഷങ്ങളെ ആശ്രയിച്ചിരിക്കും. 

ധനു രാശി(മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗം): ഈ രാശിക്ക് കർക്കടകം രാശി വേധരാശിയാകയാൽ ഈ കൂട്ടർക്കാണ് ഏറ്റവും കൂടുതൽ മോശം വരുന്നത്. 

മകരം രാശി(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗം , തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതി): ഇവർക്ക് ദാമ്പത്യജീവിതത്തിൽ പരാജയവും ബുദ്ധിമുട്ടും അനുഭവപ്പെടും. ഇവർക്ക് ഏഴര ശനികാലം ആയതിനാൽ ദോഷാധിക്യം കൂടും.

മീനം രാശി(പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗം, ഉത്രട്ടാതി, രേവതി): ഇവർക്ക് അഞ്ചിൽ ആണ് ചൊവ്വ വരുന്നത്. വയറു സംബന്ധമായും മാനസികമായും കുട്ടികളെ കൊണ്ടും ബുദ്ധിമുട്ടുകൾ ഉണ്ടാകും.

മേടം രാശി(അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ കാൽഭാഗം): ഇവർക്ക് പഠനസംബന്ധമായും മാതാവിനെ കൊണ്ടും ഗൃഹത്തെ കൊണ്ടും ബുദ്ധിമുട്ടുകൾ ഉണ്ടാവും.

മിഥുനം രാശി(മകയിരത്തിന്റെ അവസാനത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗം): ഇവർക്ക് ധനപരമായിട്ടും ജീവിതപങ്കാളിയായിട്ടും ആരോഗ്യപരമായിട്ടും ബുദ്ധിമുട്ടുകൾ ഉണ്ടാവും.

കർക്കടകം രാശി(പുണർതത്തിന്റെ  അവസാനത്തെ കാൽഭാഗം ,പൂയം,  ആയില്യം): ഈ രാശിക്കാർക്ക് മാനസികമായിട്ട് ബുദ്ധിമുട്ടുകൾ അധികരിക്കും . 

∙ ദോഷ പരിഹാരം

ചൊവ്വയെ കൊണ്ട് ദുരിതമനുഭവിക്കുന്ന രാശിക്കാർ കുജപ്രീതിക്കായി കുജാഷ്ടോത്തരം, കനകധാരാസ്തോത്രം, ഭദ്രകാളി സഹസ്രനാമം, ശ്രീസുബ്രഹ്മണ്യ സഹസ്രനാമം എന്നിവ ജപിക്കണം. ഭദ്രാദേവി ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ദർശനം നടത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments