Sunday, October 6, 2024
HomeChildrenകുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകാവുന്ന പ്രായം, രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകാവുന്ന പ്രായം, രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്മാർട്ട് ഫോണില്ലാത്ത ജീവിതം ഈ കാലഘട്ടത്തിൽ ചിന്തിക്കാനാവാത്തതാണ്. അത്രേയറെ ഉപയോഗങ്ങളാണ് ഫോണിനുള്ളത്. ലോകത്തെ വിരൽത്തുമ്പിലേക്ക് ചുരുക്കുന്ന സ്മാർട്ട് ഫോണുകൾ അത്രയേറെ ഉപയോഗം മനുഷ്യന് സമ്മാനിക്കുന്നു. എന്നാൽ അതോടൊപ്പം ആശങ്കകളും നിറയുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ചർച്ചകളും പഠനങ്ങളും സംവാദങ്ങളും തുടരുകയാണ്. നിരവധി ഗുണങ്ങൾ ഉള്ളപ്പോഴും ചെറുപ്രായത്തിൽ ഫോൺ ഉപയോഗിച്ച് തുടങ്ങുന്നത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ആശങ്കയുളവനാക്കുന്നതാണ്. കുട്ടികൾക്ക് സ്വന്തമായി സ്മാർട്ട് ഫോൺ നൽകേണ്ട പ്രായം എത്രയാണ് എന്നതുമായി ബന്ധപ്പെട്ടും ചർച്ചകൾ നടക്കുന്നുണ്ട്. ഏതാണ് ഇതിന് ഏറ്റവും അനുയോജ്യമായ പ്രായം എന്നറിയാമോ?

വ്യത്യസ്തമായ അഭിപ്രായമാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. അത്തരം ചില അഭിപ്രായങ്ങളിലൂടെ കടന്നുപോകാം. 

കുട്ടികൾക്ക് 14 വയസ്സു വരെ മൊബൈൽ ഉപയോഗിക്കാൻ നൽകരുതെന്ന പക്ഷക്കാരനാണ് ലോക കോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനമായ ബിൽ ഗേറ്റ്സ്. സ്ക്രീൻ ടൈമിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവർക്ക് കൃത്യമായ ഉറക്കം ലഭിക്കുന്നുവെന്ന് ഇതിലൂടെ ഉറപ്പാക്കാൻ സാധിക്കുന്നതായി ബിൽഗേറ്റ് പറയുന്നു. സ്മാർട്ട് ഫോണുകളെ മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നും അത് പ്രയോജനപ്പെടുത്താനാണ് ശ്രമമെന്നും ഗേറ്റ് പറഞ്ഞിരുന്നു. 

10 മുതൽ 12 വരെയുള്ള പ്രായം ആദ്യത്തെ സ്മാർട്ട് ഫോൺ കുട്ടികൾക്ക് നൽകാനുള്ള അനുയോജ്യമായ പ്രായമായാണു ക്ലിനിക്കൽ സോഷ്യൽ വർക്കറും എഴുത്തുകാരിയുമായ കാതറിൻ പേൾമേൻ കാണുന്നത്. തിരക്കു പിടിച്ചതും അതിവേഗത്തിൽ കുതിക്കുന്നതുമായി ലോകത്തിൽ കണക്ടഡ് ആയിരിക്കാൻ അത് കുട്ടികളെ സഹായിക്കുമെന്നാണ് കാതറിന്റെ വാദം. 

അമേരിക്കയിലെ 13-17 വയസ്സു വരെ പ്രായമുള്ള കുട്ടികളെ കേന്ദ്രീകരിച്ചു നടത്തിയ സർവേയിൽ 95 ശതമാനത്തിനും സ്മാർട്ട് ഫോണുമായി ആക്സസ് ഉണ്ടെന്നാണ് വ്യക്തമായത്. 2014-2015 കാലയളവിൽ ഇത് 73 ശതമാനമായിരുന്നു. ലോകമാകെ സമാനമായ സാഹചര്യമാണുള്ളത്. സ്മാർട്ട് ഫോൺ ഉപയോഗം അതിവേഗം വർധിക്കുകയാണ്. 

10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്മാർട്ട് ഫോൺ കൊണ്ടുള്ള ഉപയോഗം പരിമിതമാണ്. എന്നാൽ കൗമാരത്തിലുള്ള കുട്ടിക്ക് സ്മാർട് ഫോൺ പ്രധാനമാണ്. എങ്കിലും നിരവധി ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്നതിനാൽ മാതാപിതാക്കളുടെ നിയന്ത്രണം ആവശ്യമാണ്. പേരന്റ് കൺട്രോൾ ഓപ്ഷൻസ്, സ്ക്രീൻ ടൈം നിയന്ത്രണം, ബ്രൗസർ ഹിസ്റ്ററി നോക്കൽ എന്നിവയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments