Thursday, October 8, 2026
HomeNewsGulfഇത്തിഹാദ് റെയില്‍ യാത്രയ്ക്ക് പീക്ക് അവേഴ്സില്‍ ചെലവേറും

ഇത്തിഹാദ് റെയില്‍ യാത്രയ്ക്ക് പീക്ക് അവേഴ്സില്‍ ചെലവേറും

ഇത്തിഹാദ് റെയില്‍ യാത്രയ്ക്ക് പീക്ക് അവേഴ്സില്‍ ചെലവേറും. വാരാന്ത്യങ്ങളിലടക്കം തിരക്കേറിയ സമയങ്ങളില്‍ ടിക്കറ്റിന് അധിക തുക ഈടാക്കുകയാണ് ഇത്തിഹാദ് റെയില്‍. കഴിഞ്ഞ വീക്കെന്‍ഡില്‍ 109 ദിര്‍ഹമായിരുന്ന പ്രീമിയം ക്ലാസ് ടിക്കറ്റിന് 149 ദിര്‍ഹമാണ് ഈടാക്കിയത്. യാത്രക്കാരുടെ ആവശ്യകത, യാത്രാ സമയം, ട്രെയിനിലെ സീറ്റുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ടിക്കറ്റ് നിരക്ക് മാറുന്ന ഫ്‌ലെക്‌സിബിള്‍ പ്രൈസിങ് സംവിധാനമാണ് നിലവിലുള്ളതെന്ന് എത്തിഹാദ് റെയില്‍ വ്യക്തമാക്കി.

വാരാന്ത്യത്തില്‍ ചില സര്‍വീസുകളുടെ ടിക്കറ്റ് നിരക്കില്‍ 40 ദിര്‍ഹം വരെ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബര്‍ 11 ഞായറാഴ്ച വൈകിട്ട് 5.14ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിലെ പ്രീമിയം ക്ലാസ് ടിക്കറ്റിന് 149 ദിര്‍ഹമാണ് നിരക്ക്. സാധാരണ ഓഫ്-പീക്ക് നിരക്ക് 109 ദിര്‍ഹമാണ്. അതേസമയം, ഇതേ ട്രെയിനിലെ കംഫര്‍ട്ട് ക്ലാസ് ടിക്കറ്റിന് 59 ദിര്‍ഹമാണ് നിരക്ക്. ചില സര്‍വീസുകളില്‍ സീറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും നേരത്തെ ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫ്‌ളക്‌സിബിള്‍ പ്രൈസിംഗ്് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് എത്തിഹാദ് റെയില്‍ അറിയിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് കഴിഞ്ഞ വാരാന്ത്യത്തില്‍ ആറ് പുതിയ ട്രെയിനുകളും സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 30 മുതലാണ് ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷനും അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഷനും തമ്മില്‍ എത്തിഹാദ് റെയില്‍ നേരിട്ടുള്ള യാത്രാ സര്‍വീസ് ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments