Wednesday, September 16, 2026
HomeNewsGulfവമ്പന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; ഓഫര്‍ 2027 ഓഗസ്റ്റ് 31 വരെ നടത്തുന്ന ബുക്കിങ്ങുകള്‍ക്ക്

വമ്പന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; ഓഫര്‍ 2027 ഓഗസ്റ്റ് 31 വരെ നടത്തുന്ന ബുക്കിങ്ങുകള്‍ക്ക്

വിമാന ടിക്കറ്റുകള്‍ക്ക് ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ജയ്വാന്‍ കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. നാളെ മുതല്‍ 2027 ഓഗസ്റ്റ് 31 വരെ നടത്തുന്ന ബുക്കിങ്ങുകള്‍ക്ക് ഈ ഓഫര്‍

യുഎഇയുടെ ദേശീയ കാര്‍ഡ് പേയ്മെന്റ് ശൃംഖലയായ ‘ജയ് വാന്‍’ ഉപയോഗിച്ച് എമിറേറ്റ്സ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള കരാറില്‍ എമിറേറ്റ്സും അല്‍ ഇത്തിഹാദ് പേയ്മെന്റ്‌സും ഒപ്പുവച്ചു. എമിറേറ്റ്സ് യുഎഇ കമേഴ്ഷ്യല്‍ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്ല അല്‍ ഒലാമയും അല്‍ ഇത്തിഹാദ് പേയ്മെന്റ്‌സ് ചീഫ് പ്രൊഡക്ട് ഓഫീസര്‍ ആന്ദ്രേ സി യാന്‍ചെറ്റിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്.

ജയ് വാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് എമിറേറ്റ്‌സ് ഡോട് കോം വഴിയോ എമിറേറ്റ്സ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജയ് വാന്‍ റോയല്‍ ഡെബിറ്റ് കാര്‍ഡ്, പ്രെസ്റ്റിജ് ഡെബിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് തുടങ്ങി എല്ലാത്തരം ജയ് വാന്‍ കാര്‍ഡുകളും എമിറേറ്റ്സ് സ്വീകരിക്കും. ദുബായില്‍ നിന്നുള്ള വണ്‍-വേ, റിട്ടേണ്‍ യാത്രകള്‍ക്ക് ജയ് വാന്‍ കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ ക്ലാസുകളിലെ ടിക്കറ്റുകളിലും പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും.

നാളെ മുതല്‍ 2027 ഓഗസ്റ്റ് 31 വരെ നടത്തുന്ന ബുക്കിങ്ങുകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് 2028 ഫെബ്രുവരി 29 വരെ യാത്ര ചെയ്യാം. രാജ്യത്തെ ക്യാഷ്ലെസ് സാമ്പത്തിക വ്യവസ്ഥയ്ക്കും ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തിനും കൂടുതല്‍ കരുത്തേകുന്നതാണ് ഈ പങ്കാളിത്തമെന്ന് എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കമേഴ്ഷ്യല്‍ ഓഫീസറുമായ അദ്‌നാന്‍ കാസിം പറഞ്ഞു. ഇടപാടുകാര്‍ക്ക് കൂടുതല്‍ സൗകര്യവും ലളിതമായ യാത്രാനുഭവവും ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അല്‍ ഇത്തിഹാദ് പേയ്മെന്റ്‌സ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ താരിഖ് അല്‍ ഹാവി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments