Tuesday, September 15, 2026
HomeNewsGulfയുഎഇയില്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ വിപുലീകരിച്ചു

യുഎഇയില്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ വിപുലീകരിച്ചു

യുഎഇയില്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ വിപുലീകരിച്ചു. വിദ്യാര്‍ത്ഥികളെയും ഹജ്ജ്, ഉംറ തീര്‍ഥാടകരെയും വാക്‌സിനേഷനിലെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
2026-27 സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

ശൈത്യകാലമെത്തുന്നതോടെ ആരോഗ്യകാര്യങ്ങള്‍ ജാഗ്രതയോടെ വേണമെന്നും ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ എടുക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗര്‍ഭിണികള്‍, ആറ് മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍, മുതിര്‍ന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവരും മുന്‍ഗണനാ വിഭാഗത്തില്‍ തുടരും. യുഎഇയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലേക്ക് ഫ്‌ലൂ വാക്‌സിനുകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. സ്‌കൂളുകളിലും വാക്‌സിനേഷന്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസിന് കീഴിലുള്ള 121 ആരോഗ്യകേന്ദ്രങ്ങളിലും ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ മാറുന്നതോടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments