Monday, September 14, 2026
HomeNewsGulfസന്ദര്‍ശകര്‍ക്കായി വമ്പന്‍ സര്‍പ്രൈസുകള്‍; ദുബായ് സഫാരി പാര്‍ക്ക് ഒക്ടോബര്‍ 12ന് തുറക്കും

സന്ദര്‍ശകര്‍ക്കായി വമ്പന്‍ സര്‍പ്രൈസുകള്‍; ദുബായ് സഫാരി പാര്‍ക്ക് ഒക്ടോബര്‍ 12ന് തുറക്കും

മരുഭൂമിയിലൊരുക്കിയ കാടിന്റെ വന്യതയിലൂടെ കാഴ്ചകളുടെ പുതുമകളുമായി ദുബായ് സഫാരി പാര്‍ക്ക് ഒക്ടോബര്‍ 12ന് തുറക്കും. ഇഷ്ടമൃഗങ്ങളെ അടുത്തറിയാനും അവയുടെ ആവാസവ്യവസ്ഥ നേരിട്ട് അനുഭവിച്ചറിയാനുമുള്ള അവസരവുമാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുക. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലായിരുന്നു പുതിയ സീസണിന്റെ പ്രഖ്യാപനം.

എട്ടാം സീസണിന് മുന്നോടിയായി സന്ദര്‍ശകര്‍ക്കായി പുത്തുന്‍ അനുഭവങ്ങളാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. റോയല്‍ സഫാരി എക്‌സ്പീരിയന്‍സാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാവുന്ന നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ഗൈഡഡ് ടൂറാണിത്. വിപിഐ പരിഗണന, റിസര്‍വ് ചെയ്ത ഇരിപ്പിടങ്ങള്‍ എന്നിങ്ങനെ ലഭ്യമാണ്. വെള്ളച്ചാട്ടങ്ങളും കുന്നുകളും കാടും ഉള്‍പ്പെടെ വ്യത്യസ്ത മൃഗങ്ങള്‍ക്കുള്ള തനത് ആവാസ വ്യവസ്ഥ ഒരുക്കിയ സഫാരി പാര്‍ക്കില്‍ 78 ഇനം സസ്തനികള്‍, 50 ഇനം ഉരഗങ്ങള്‍, 111 ഇനം പക്ഷികള്‍ ഉള്‍പ്പെടെ 3,000ലേറെ ഇനങ്ങളുണ്ട്.

അതേസമയം, കഴിഞ്ഞ സീസണിലും ദുബായ് സഫാരി പാര്‍ക്ക് മികച്ച വളര്‍ച്ച രേഖപ്പെടുത്തി. വരുമാനത്തില്‍ 26 ശതമാനം വര്‍ധനയും ടിക്കറ്റ് വില്‍പ്പനയില്‍ 16 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തി. പുതിയ സീസണില്‍ യുഎഇയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 12ന് ആരംഭിക്കുന്ന എട്ടാം സീസണില്‍ കൂടുതല്‍ വന്യജീവി അനുഭവങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് പുതിയ സീസണിന്റെ പ്രഖ്യാപനം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments