Tuesday, June 16, 2026
HomeNewsGulfസമാധാന കരാറിനായുള്ള ഡിജിറ്റല്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ഇറാനും അമേരിക്കയും

സമാധാന കരാറിനായുള്ള ഡിജിറ്റല്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ഇറാനും അമേരിക്കയും

ഇറാന്‍ അമേരിക്ക സമാധാന കരാറിനായുള്ള ഡിജിറ്റല്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. അതിനിടെ സമാധാന ധാരണാപത്രത്തില്‍ വരും ദിവസങ്ങളില്‍ ഇസ്രായേലും പങ്കാളിയാകുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു. അതേസമയം ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ സമ്മതിക്കില്ലെന്നും അടിയന്തിര ആണവ ഭീഷണി ഇല്ലാതാക്കിയെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി വെള്ളിയാഴ്ച ജനീവയില്‍ വച്ച് ഔദ്യോഗികമായി കരാറില്‍ ഒപ്പുവയ്ക്കും. അതിനുശേഷമായിരിക്കും കരാര്‍ നിലവില്‍ വരിക. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കാനിരിക്കുന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കരാര്‍ ഒപ്പിട്ടതിന് ശേഷം മാത്രമേ പൂര്‍ണരൂപം പരസ്യപ്പെടുത്തൂ. കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ ചിലപ്പോള്‍ താന്‍ പങ്കെടുക്കുമെന്നും ചിലപ്പോള്‍ ഉണ്ടായേക്കില്ലെന്നും ട്രംപ് പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഒപ്പിടല്‍ ചടങ്ങിന് ശേഷം യുഎസുമായി കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. കരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും പൂര്‍ണമായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് ഇപ്പോള്‍ ഭാഗികമായി തുറന്നിട്ടുണ്ടെന്നും വെള്ളിയാഴ്ചയോടെ ഇത് പൂര്‍ണ തോതില്‍ സജ്ജമാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ സമാധാന ധാരണാപത്രത്തില്‍ വരുംദിവസങ്ങളില്‍ ഇസ്രായേലും പങ്കാളിയാകുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വാന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ ഈ കരാറിനോട് ഇസ്രായേല്‍ തുടക്കത്തില്‍ കാണിച്ച വിയോജിപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ വിയോജിപ്പുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇറാന്‍യുഎസ് കരാര്‍ ധാരണയായെങ്കിലും ഇസ്രയേലിന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments