Wednesday, April 15, 2026
HomeNewsGulfനവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബുര്‍ജ് അല്‍ അറബ് അടയ്ക്കുന്നു

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബുര്‍ജ് അല്‍ അറബ് അടയ്ക്കുന്നു

ദുബായുടെ അടയാളമായ ആഡംബര ഹോട്ടല്‍ ബുര്‍ജ് അല്‍ അറബ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുന്നുവെന്നാണ് ഓപ്പറേറ്ററായ ജുമൈറ അറിയിച്ചത്. 18 മാസമാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുക നിലവിലെ ഭംഗി നിലനിര്‍ത്തി ഇന്റീരിയറില്‍ പുതുമ കൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നത്. പാരീസ് ആസ്ഥാനമായുള്ള ഇന്റീരിയര്‍ ആര്‍ക്കിടെക്റ്റ് ട്രിസ്റ്റന്‍ ഓവര്‍ ആണ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. പാരീസിലെ ഹോട്ടല്‍ ഡി ക്രിലോണ്‍ ഉള്‍പ്പെടെയുള്ള മികച്ച നിര്‍മ്മിതികളില്‍ നവീകരണപ്രവര്‍ത്തനം നടത്തി പ്രശസ്തനാണ് അദേഹം. ദുബായുടെ ലാന്‍ഡ്മാര്‍ക്കിന്റെ തന്നെ പുനരുദ്ധാരണത്തിന് തന്നെ തെരഞ്ഞെടുത്തത് വലിയ ഉത്തവാദിത്വവും ബഹുമതിയുമാണെന്ന് ട്രിസ്റ്റന്‍ ഓവന്‍ വ്യക്തമാക്കി, കഴിഞ്ഞ 27 വര്‍ഷമായി ആധുനിക ദുബായുടെ അടയാളമായി ബുല്‍ജ് അല്‍ അറബ് നിലകൊള്ളുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments