Monday, April 13, 2026
HomeNewsGulfഹോര്‍മുസിലെ ഉപരോധം ഇന്ന് വെകിട്ട് ആറിന് നിലവില്‍ വരും

ഹോര്‍മുസിലെ ഉപരോധം ഇന്ന് വെകിട്ട് ആറിന് നിലവില്‍ വരും

ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ ഭീഷണിയോടെ മേഖലയില്‍ വീണ്ടും ആശങ്ക. ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകള്‍ തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം തങ്ങളുടെ പോര്‍ട്ടുകള്‍ ആക്രമിക്കപ്പെട്ടാല്‍ ഗള്‍ഫിലെ തുറമുഖങ്ങള്‍ സുരക്ഷിതമാകില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.ചെറിയ ഇടവേളക്ക് ശേഷം മേഖലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയോടെ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങി. അനധികൃതമായി ടോള്‍ നല്‍കുന്ന കപ്പലുകളെയാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. പാകിസ്താനില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കടുത്ത നീക്കം. ട്രംപ് അറിയിച്ചത് പ്രകാരം യുഎഇ സമയം ഇന്ന് വൈകിട്ട് ആറിന് ഉപരോധം നിലവില്‍ വരും.ഉപരോധം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് ചൈനീസ് കറന്‍സിയായ യുവാന്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന കപ്പലുകളെയെന്നാണ് വിലയിരുത്തല്‍. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പെട്രോഡോളര്‍ വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയര്‍ത്താനും അമേരിക്കന്‍ ഉപരോധങ്ങളെ മറികടക്കാനുമാണ് പല കപ്പലുകളും ചൈനീസ് യുവാന്‍ ഉപയോഗിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ആഗോള വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. എണ്ണയ്ക്ക് പുറമെ വളം, അലുമിനിയം, പ്ലാസ്റ്റിക്, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെയും വില കുത്തനെ വര്‍ദ്ധിച്ചു. നാറ്റോയ്ക്കായി യുഎസ് നടത്തുന്ന ചെലവുകള്‍ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധത്തെ പിന്തുണയ്ക്കുന്നതില്‍ നാറ്റോ പരാജയപ്പെട്ടെന്ന് പറഞ്ഞ ട്രംപ് നാറ്റോ സഖ്യത്തില്‍ യുഎസ് അംഗമായി തുടരുന്നതിനെയും ചോദ്യം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments