Sunday, April 12, 2026
HomeNewsGulfവിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് ഫലപ്രദമെന്ന് വിലയിരുത്തല്‍

വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് ഫലപ്രദമെന്ന് വിലയിരുത്തല്‍

മേഖലയിലെ സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടെ ചെറുകിട- ഇടത്തരം സംരഭര്‍ക്കായി വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ച ദുരിതാശ്വാസപാക്കേജ് ഫലപ്രദമെന്ന് വിലയിരുത്തല്‍. ബാങ്കുകളുടെ തീരുമാനം രാജ്യത്തിന്റെ സമ്പദ്വ വ്യവസ്ഥയ്ക്ക് കരുത്താകുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. അബുദബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദബി ബാങ്ക്, അജ്മാന്‍ ബാങ്ക് അടക്കമുള്ളവയാണഅ ഉപഭോക്താക്കള്‍ക്കായി ഇളവുകള്‍ ലഭ്യമാക്കുന്നത്.
മേഖലയിലെ സംഘര്‍ഷസാഹചര്യം ബാധിച്ചിട്ടുള്ള ഉപഭോക്താക്കളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യവുമായാണ് യുഎഇയിലെ ചില ബാങ്കുകള്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലാമയും രാജ്യത്തെ വിവിധ ബാങ്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും തമ്മില്‍ന്ന കൂടിക്കാ്‌ഴ്ചയിലാണ് തീരുമാനം. അസാധാരണസാഹചര്യങ്ങളില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിന്തുണയക്കുന്നതിന് ബാങ്കിംഗ് മേഖളയില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനും ദുരിതാശ്വാസ പാക്കേജ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. മുന്നണിപ്പോരാളികള്‍ക്കും ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്കും ലോണ്‍ തിരിച്ചടവുകളില്‍ ഇളവുകള്‍ അടക്കമാണ് ലഭ്യമാക്കുന്നത്. അബുദബി ഇസ്ലാമിക് ബാങ്ക് വഴി ചെറിയ-ഇടത്തരം സംരംഭങ്ങള്‍ക്ക് പിഴയില്ലാതെ ലോണടക്കാന്‍ ഒന്നുമുതല്‍ രണ്ടുമാസത്തെ ഇളവാണ് ലഭിക്കുക. ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ഈ ഇളവ് പ്രയോജനപ്പെടുത്താം. പിഒഎസ് സേവനങ്ങളില്‍ 50 ശതമാനം ഫീസ് ഇളവും എഡിഐബി നല്‍കുന്നു. യുഎഇ സായുധസേന, ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍, പൊലീസ്, സിവില്‍ ഡിഫന്‍സ്, അടിയന്തര ആരോഗ്യസേവന ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് മുന്നണിപ്പോരാളികളായി പരിഗണിക്കുക. വിദ്യാഭ്യാസ ലോണുകള്‍, വ്യക്തിഗത ലോണുകള്‍ എന്നിവയ്ക്ക് 7 മാസം വരെയും വാഹനങ്ങളുടെ ലോണുകള്‍ക്ക് 6 മാസം വരെയും ഗ്രേസ് പീരിയഡ് ലഭിക്കും. എമിറേറ്റ്‌സ് എന്‍ബിഡിയും ഫസ്റ്റ് അബുദബി ബാങ്കും പ്രത്യേക കാഷ് ബാങ്ക് ഓഫറുകളും ലോണ്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അജ്മാന്‍ ബാങ്ക് ലോണുകളില്‍ മുന്നുമാസത്തെ ഇളവാണ് പ്രഖ്യാപിച്ചത്. 200 ശതമാനം ക്യാഷ് ബാക് അടക്കം നിരവധി പേയ്‌മെന്റ് പ്ലാനുകളും അജ്മാന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിടുട്ഉമയ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments