Sunday, April 12, 2026
HomeNewsGulfഹോര്‍മൂസ് കടലിടുക്ക് ഇറാന്റേതല്ല ,നിലപാട് ശക്തമാക്കി യുഎഇ

ഹോര്‍മൂസ് കടലിടുക്ക് ഇറാന്റേതല്ല ,നിലപാട് ശക്തമാക്കി യുഎഇ

ഹോര്‍മൂസ് കടലിടുക്കിലെ ഇറാന്റെ കൈകടത്തലില്‍ നിലപാട് ശക്തമാക്കി യുഎഇ. ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്ന് യുഎഇ വ്യവസായ മന്ത്രിയും അഡ്‌നോക് സിഇഒയുമായ സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. ഹോര്‍മൂസിലെ ഏതൊരു തടസവും ലോകത്തിന് തന്നെ ഭീഷണിയാകുമെന്നും അത് അനുവദിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടി മേഖലയിലെ മാത്രം ആശങ്കയല്ലെന്നും മറിച്ച് ആഗോള സാമ്പത്തിക ഭീഷണിയാണെന്നും ആവര്‍ത്തിക്കുയാണ് യുഎഇ വ്യവസായ മന്ത്രിയും അഡ്‌നോക് സിഇഒയുമായ സുല്‍ത്താന്‍ അല്‍ ജാബിര്‍. ലോകത്തെയാകെ ബാധിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ധമാണിതെന്നും മന്ത്രി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് ഒരിക്കലും ഇറാന്റേതല്ലെന്നും സുല്‍ത്താന്‍ അല്‍ ജാബര്‍ എക്‌സില്‍ കുറിച്ചു. ഹോര്‍മൂസിലുണ്ടാകുന്ന ഓരോ നിയന്ത്രണവും ലോകത്തിന് താങ്ങാനാകില്ലെന്നും അത് അനുവദിക്കരുതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28 മുതല്‍ കുറഞ്ഞത് 22 കപ്പലുകളെയെങ്കിലും ലക്ഷ്യമിട്ടിട്ടുണഅടെന്നും 10 കപ്പല്‍ ജീവനക്കാര്‍ മരണമടഞ്ഞിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. 20000 ത്തോളം നാവികരാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ധനവിലയ്ക്ക് പുറമെ ഭക്ഷ്യവില വര്‍ദ്ധന, വിമാന ടിക്കറ്റ് നിരക്ക്,, മരുന്ന് വില വര്‍ദ്ധന എന്നിങ്ങനെ ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. ഏകദേശം 400 എണ്ണ ടാങ്കറുകള്‍ അടക്കം 800 വാണിജ്യ കപ്പലുകളാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നതെന്നും സുല്‍ത്താന്‍ അല്‍ ജാബിര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെയാണ് താളംതെറ്റിച്ചിരിക്കുന്നതെന്നും സുല്‍ത്താന്‍ അല്‍ ജാബിര്‍ വ്യക്തമാകകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments