Saturday, March 14, 2026
HomeNewsGulfഇന്ധന വില വര്‍ദ്ധന ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ

ഇന്ധന വില വര്‍ദ്ധന ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ

ഇന്ധനവില വര്‍ദ്ധനയുടെ പിന്നാലെ വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ. ഓരോ ടിക്കറ്റിനും മിഡില്‍ ഈസ്റ്റിലേയ്ക്ക് 900 രൂപ അധികം നല്‍കണം. നിരക്ക് വര്‍ദ്ധന ഇന്ന് പ്രാബല്യത്തില്‍ വന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളിലെ ടിക്കറ്റിന് ഇന്ധനസര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്തുകയാണ് ഇന്‍ഡിഗോയും. ജിസിസി രാജ്യങ്ങളിലേയ്ക്ക് 900 രൂപയാണ് ഓരോ ടിക്കറ്റിനും അധികമായി ഈടാക്കുകയെന്നാണ് ഇന്‍ഡിഗോ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ആഭ്യന്തരസര്‍വ്വീസുകള്‍ക്ക് 425 രൂപയാണ് ഇന്ധനവിലയായി നല്‍കേണ്ടിവരിക. ചൈനയിലേയ്ക്കും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കും 1800 രൂപയാണ് അധികം നല്‍കേണ്ടിവരിക. 2300 രൂപയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് ഈടാക്കുന്നത്. നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായും ഇന്‍ഡിഗോ അറിയിച്ചു. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്ക് വര്‍ദ്ധന ഉണ്ടാവുക. നേരത്തെ ഇന്ധന വിലയിലെ വര്‍ദ്ധന ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍ചാര്‍ജ് കൂട്ടിയിരുന്നു. യു.എ.ഇ ഉള്‍പ്പെടയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന് ഏകദേശം 36.70 ഫില്‍സാണ് അധികം ഈടാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments