സുരക്ഷാ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത 45 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.അതേ സമയം എഐ ഉപയോഗിച്ച് ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 10 പേര്‍ക്ക് എതിരെയും കേസ്.വിവിധ രാജ്യക്കാരായ ഇവരെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്തതിനാണ് പിടികൂടിയത്.
സംഭവസ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തുകയും അവ തെറ്റിദ്ധാരണാജനകമായ അടിക്കുറിപ്പുകളോടെ പങ്കുവയ്ക്കുകയും ചെയ്തതായാണ് അബുദാബി പൊലീസ് അറിയിച്ചു.അതേ സമയം എഐ ഉപയോഗിച്ച് ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 10 പേര്‍ക്ക് എതിരെയും കര്‍ശന നടപടി എടുത്ത് പബ്ലിക് പ്രോസിക്യുഷന്‍.ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇത്തരം പ്രവര്‍ത്തികള്‍ പൊതുജനമധ്യത്തില്‍ പരിഭ്രാന്തി പരത്താനും ഊഹാപോഹങ്ങള്‍ പടരാനും കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരെ ആവശ്യമായ നിയമഭരണപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് മുന്‍പ് അവയുടെ സത്യാവസ്ഥ പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് രാജ്യസുരക്ഷയെയും സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും നിയമലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും അറിയിച്ചു.



