Tuesday, March 10, 2026
HomeNewsCrimeബഹ്റൈനിൽ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം

ബഹ്റൈനിൽ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം

രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യം ദുരുപയോഗം ചെയ്ത് ജനങ്ങളെ കബളിപ്പിക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ ശ്രമിക്കുന്നതായി ബഹറിന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ വാര്‍ത്തകള്‍, ലിങ്കുകള്‍, എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ദൃശ്യങ്ങള്‍ എന്നിവയിലൂടെ ഭീതി പടര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം

‘ബ്രേക്കിംഗ് ന്യൂസ്’, യുദ്ധഭൂമിയിലെ തത്സമയ ദൃശ്യങ്ങള്‍, സുരക്ഷാ അപ്‌ഡേറ്റുകള്‍ എന്നിവ അറിയിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയയിലൂടെയും ഇമെയിലിലൂടെയും വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഇവ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാകാം.കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങളും വിശ്വസിക്കരുത്. ഔദ്യോഗിക വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ വെബ്‌സൈറ്റുകളെയും അംഗീകൃത വാര്‍ത്താ മാധ്യമങ്ങളെയും മാത്രം ആശ്രയിക്കുക.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിച്ചേക്കാം. ഇത്തരം ദൃശ്യങ്ങള്‍ കാണുമ്പോള്‍ അവയുടെ സത്യാവസ്ഥ പരിശോധിക്കാതെ ഷെയര്‍ ചെയ്യരുത്.ജനങ്ങള്‍ക്കിടയില്‍ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുക, അതുവഴി സാമ്പത്തിക ലാഭത്തിനായി ഡാറ്റ ചോര്‍ത്തുക എന്നിവയാണ് ഇത്തരം സൈബര്‍ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം. സംശയാസ്പദമായ ലിങ്കുകളോ സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്നും സൈബര്‍ സെക്യൂരിറ്റി സെന്റര്‍ നിര്‍ദേശിച്ചു.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments