പത്ത് ദിവസത്തിനുള്ളില്‍ അമേരിക്ക തകര്‍ത്തത് ഇറാന്റെ 50 കപ്പലുകളും 5000 കേന്ദ്രങ്ങളും. അമേരിക്കന്‍ സെന്ട്രല് കമാന്‍ഡ് ആണ് ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കികൊണ്ടുള്ള കണക്കുകള്‍ പുറത്തുവിട്ടത്.
േേവ്യാമ -നാവിക- മിസ്സൈല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇറാന് നേരെ അമേരിക്ക വ്യാപകമായ ആക്രമണം നടത്തിയത്. ഭീഷണിയെന്ന് തോന്നുന്ന എല്ലാകേന്ദ്രങ്ങളേയും ആക്രമിച്ചതായാണ് അമേരിക്കന്‍ സെന്ട്രല് കമാന്‍ഡ് അവകാശപ്പെടുന്നത്. ഇറാന്‌റെ മിസൈലുകളേയും മിലിട്ടറി കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. ഐആര്‍ജിസിയുടെ കണ്‍ട്രോള്‍ സെന്ററുകളും കമാണ്ട് സെന്ററുകളും ആക്രമിച്ച് നശിപ്പിച്ചതായും അമേരിക്ക അവകാശപ്പെട്ടു. ബാലിസ്റ്റിക് മിസൈല്‍ സൈറ്റുകള്‍, ഇറാനിയന്‍ നാവിക കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയും ആദ്യ പത്ത് ദിവസത്തിനുള്ളില്‍ ആക്രമിക്കപ്പെട്ടതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാണ്ട് അവകാശപ്പെട്ടു. ലോങ് റേഞ്ച് ബോബറുകളായ ബി 1, ബി 2 സ്‌റ്റെല്‍ത്ത് ബോംബറുകള്‍, ബി 52 ബോംബേഴ്‌സ്, അത്യാധുനിക ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകളായ എപ് 15, എഫ് 16, എഫ് 18, എഫ് 22, എഫ് 35 എന്നിവയുപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിനുപുറമെ സര്‍വെയിലന്‍സ് എയര്‍ക്രാഫ്റ്റുകളായ ആര്‍സി 135, യു 2 ഡ്രാഗണ്‍ ലേഡി എയര്‍ക്രാഫ്റ്റ് എന്നിവയും ഇറാന്‍ യുദ്ധത്തിനായി അമേരിക്ക രംഗത്തിറക്കി.



