സംഘര്‍ഷസാഹചര്യങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശ്വാസമായി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി. വിസിറ്റ് വിസയില്‍ എത്തിയവര്‍ക്കും അത്യാവശ്യമായി നാട്ടി േലക്ക് പേകേണ്ടവര്‍ക്കുമായി പ്രത്യേക ക്രമീകരണം ഒരുക്കി. സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് മടക്കാനുള്ള സംവിധാനമാണ് എംബസിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..
വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ സന്ദര്‍ശക വിസയിലെത്തിയവരടക്കം നിരവധി ആളുകളാണ് ബഹ്‌റൈനില്‍ കുടുങ്ങിക്കിടക്കുന്നത്. അടിയന്തിര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോകേണ്ടവര്‍ക്കും വിസിറ്റ്വിസക്കാര്‍ക്കും ബഹ്‌റൈന്‍ സൗദി കോസ്‌വേ വഴി യാത്ര ചെയ്യാമൊണ് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുത്. കോസ്വെയിലൂടെ
സൗദിയില്‍ എത്തി അവിടെ നിന്ന് വിമാനമാര്‍ഗം നാട്ടിലേക്ക് പോകുന്ന രീതിയിലാണ്
യാത്ര ക്രമീകരിച്ചിരിക്കുത്.. റിയാദിലെയും ബഹ്‌റൈനിലെയും ഇന്ത്യന്‍ എംബസികള്‍ സഹകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട’ നടപടികള്‍ ഏകോപിപ്പിക്കുന്നത്…നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് അപേക്ഷ നല്‍കുന്നതിനായി പ്രത്യേകം ഇമെയില്‍ വിലാസവും എംബസി പുറത്തിറക്കിയിട്ടുണ്ട്..അപേക്ഷയോടൊപ്പം പൂര്‍ണ്ണമായ പേര്, പാസ്‌പോര്‍ട്ട്, വിസ,യാത്രാ ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളാണ് ആധികാരിക രേഖകളായി സമര്‍പ്പിക്കേണ്ടത്.
അപേക്ഷകളില്‍ സൗദി സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍, ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി വഴി ട്രാന്‍സിറ്റ് വിസ ലഭ്യമാക്കും.72 മുതല്‍ 96 മണിക്കൂര്‍ വരെ കാലാവധി ഉള്ളതായിരിക്കും വിസകള്‍.അതിര്‍ത്തി കടന്നുള്ള യാത്രകള്‍ പകല്‍ സമയത്ത് തന്നെ പ്ലാന്‍ ചെയ്യണമെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കെ ജേക്കബ്ബ് ആവശ്യപ്പെട്ടു. യാത്രക്കാര്‍ എംബസിയുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെുന്നും അംബാസിഡര്‍ അറിയിച്ചു..



