രജത ജൂബിലി നിറവില്‍ ദുബൈ മാരത്തണ്‍ നാളെ. ഏകദേശം 20,000 ഓട്ടക്കാരുടെ റെക്കോര്‍ഡ് പങ്കാളിത്തം മാരത്തണിലുണ്ടാകും. ഫുള്‍ മാരത്തണില്‍ ഏകദേശം 4,000 എലൈറ്റ് മത്സരാര്‍ഥികള്‍ പങ്കെടുക്കും. 10 കിലോമീറ്റര്‍ റേസിലും 4 കിലോമീറ്റര്‍ ഫണ്‍ റണ്ണിലുമായി 15,000 പേര്‍ മത്സരിക്കും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയ അന്താരാഷ്ട്ര ഓട്ടമത്സരമാണ് ദുബൈ മാരത്തണ്‍.മാരത്തണ്‍ എലൈറ്റ് രാവിലെ 5.45ന് ആരംഭിക്കും. മാരത്തണ്‍ മാസ്സസ് രാവിലെ 6.30 നും തുടങ്ങും. പത്ത് കിലോമീറ്റര്‍ റോഡ് റേസ് രാവിലെ എട്ട് മണിക്കും നാല് കിലോ മീറ്റര്‍ ഫണ്‍ റണ്‍ രാവിലെ പത്തരക്കുമാണ് ആരംഭിക്കുക.അല്‍ തരീം റോഡിലാണ് മാരത്തണിന്റെ തുടക്കം. അല്‍ സുഫൂഹില്‍ വെച്ച് 10 കിലോമീറ്റര്‍ നാല് കിലോമീറ്റര്‍ റേസുകള്‍ ആരംഭിക്കും. എല്ലാ റേസുകളും അവസാനിക്കുക ഉമ്മു സുഖീം റോഡിന് സമീപമുള്ള ദുബൈ പൊലീസ് അക്കാദമിയിലായിരിക്കും.



