Sunday, February 1, 2026
HomeNewsGulfഅശ്രദ്ധ കാണിക്കുന്നതിനെതിരെ മുന്നറിയിപ്പ് വീഡിയോ ഇറക്കി അബുദാബി പോലീസ്

അശ്രദ്ധ കാണിക്കുന്നതിനെതിരെ മുന്നറിയിപ്പ് വീഡിയോ ഇറക്കി അബുദാബി പോലീസ്

എമിറേറ്റിലുടനീളമുള്ള റോഡ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുടരുന്ന അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങള്‍ കാണിക്കുന്ന പുതിയ വീഡിയോ പുറത്ത് വിട്ട് അബുദാബി പോലീസ്.ഒരു സന്ദേശമോ ഫോണ്‍ കോളോ മനുഷ്യജീവന് തുല്യമല്ലെന്ന് അബുദാബി പോലീസ് പറഞ്ഞു.താല്‍ക്കാലിക അശ്രദ്ധ, അമിത വേഗത, സുരക്ഷിതമല്ലാത്ത ലെയ്ന്‍ മാറ്റങ്ങള്‍, മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം നിലനിര്‍ത്താതിരിക്കല്‍ എന്നിവ മൂലമുണ്ടാകുന്ന നിരവധി ഗതാഗത അപകടങ്ങള്‍ വീഡിയോയില്‍ രേഖപ്പെടുത്തുന്നു. പല കേസുകളിലും, ഡ്രൈവര്‍മാര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടപ്പെടുന്നതായി കാണാന്‍ സാധിക്കും.ഇത് ജീവന്‍ നഷ്ടപ്പെടുത്തുന്നതിനും കാര്യമായ നാശമുണ്ടാക്കുന്നതുമായ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുന്നു.അബുദാബി പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ ദിനംപ്രതി നടക്കുന്ന വാഹനാപകടങ്ങളാണ് കാണിക്കുന്നത്. ഈ വീഡിയോ ഒരു മുന്നറിയിപ്പ് സന്ദേശമായിട്ടാണ് പുറത്ത് വിട്ടിരിക്കുന്നതെന്ന് അബുദാബി പോലീസ് അറിയിച്ചു.ഏതാനും നിമിഷങ്ങളുടെ അശ്രദ്ധ പോലും ഒരു സാധാരണ യാത്രയെ ദുരന്തമാക്കി മാറ്റുമെന്നും ഒരു സന്ദേശമോ ഫോണ്‍ കോളോ മനുഷ്യജീവന് തുല്യമല്ലെന്ന് അബുദാബി പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments