സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് പോര്‍ച്ചുഗലിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് കാമോസ് ലഭിച്ചു. ഈ പുരസ്‌ക്കാരം നേടുന്ന ആദ്യത്തെ അറബ് വ്യക്തിയും ലോകമെമ്പാടുമുള്ള ആറാമത്തെ വ്യക്തിയുമായി ഷാര്‍ജ ഭരണാധികാരി.
പോര്‍ച്ചുഗലും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നവേളയിലാണ് ഷാര്‍ജ ഭരണാധികാരിക്ക്് ഈ പരമോന്നത് സാംസ്‌ക്കാരിക ബഹുമതി നല്‍കി പോര്‍ച്ചുഗല്‍ ആദരിച്ചത്. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബലോ ഡി സൂസ നേരിട്ടാണ് പോര്‍ച്ചുഗലിലെ ഏറ്റവും ഉയര്‍ന്ന പരമാധികാര സാംസ്‌കാരിക ബഹുമതി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കഴുത്തില്‍ അണിയിച്ചുകൊടുത്തത്. പോര്‍ച്ചുഗീസ് കവി ലൂയിസ് ഡി കാമോസിന്റെ പേരിലുള്ളതാണ് ഈ ബഹുമതി. സംസ്‌കാരത്തിലും ജനങ്ങള്‍ തമ്മിലുള്ള വിപുലമായ സംഭാഷണത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച അസാധാരണ വ്യക്തികളെ ആദരിക്കാനാണ് ഈ ബഹുമതി പോര്‍ച്ചുഗല്‍ നല്‍കാറ്. ലോകത്ത് ഈ ബഹുമതി ലഭിക്കുന്ന ആറാമത് വ്യക്തിയാണ് ഷയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.



