വിനോദത്തിന്റെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെയും സംഗമവേദിയായ ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 30ാം സീസണ്‍ മേയ് 10ന് സമാപിക്കും. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള തൊണ്ണൂറിലേറെ സംസ്‌കാരങ്ങള്‍ അണിനിരക്കുന്ന ആഘോഷവേദിയാണിത്.മുപ്പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജ് ഇത്തവണയും സന്ദര്‍ശകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.സീസണ്‍ അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി ബാക്കി നില്‍ക്കെ, ജനുവരിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ലോകപ്രശസ്തരായ താരങ്ങളെ നേരില്‍ കാണാനും ലോകോത്തര നിലവാരത്തിലുള്ള സ്റ്റേജ് ഷോകള്‍ ആസ്വദിക്കാനും വിവിധ രാജ്യങ്ങളുടെ തനത് രുചികള്‍ പരീക്ഷിക്കാനും ഇനിയും അവസരമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദ റൈഡുകളും ഷോപ്പിങ് അനുഭവങ്ങളും ഗ്ലോബല്‍ വില്ലേജിനെ കുടുംബങ്ങളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.ഗ്ലോബല്‍ വില്ലേജിന്റെ ആകാശത്ത് ഡ്രോണുകള്‍ ഒരുക്കുന്ന വിസ്മയചിത്രങ്ങളുണ്ട് .നൂറു കണക്കിന് ഡ്രോണുകള്‍ ഒരുക്കുന്നത് ഈ സീസണിലെ വമ്പന്‍ പ്രകടനമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും നിശ്ചയദാര്‍ഢ്യക്കാര്‍ക്കും പ്രവേശനം സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് ഇന്ന്, നാളെയും 30 ദിര്‍ഹമാണ് പ്രവേശന ഫീസ്. വേനല്‍ക്കാല അവധിക്കു മുന്‍പായി ഈ വിസ്മയക്കാഴ്ചകള്‍ നേരില്‍ കാണാന്‍ വരും ദിവസങ്ങളില്‍ സന്ദര്‍ശകരുടെ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്
30ാം സീസണ്‍ മേയ് 10ന് സമാപിക്കും
ഗ്ലോബല്‍ വില്ലേജ്



