Friday, February 27, 2026
HomeNewsGulfഎത്തിഹാദ് റെയില്‍ ഏഴ് പുതിയ സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചു

എത്തിഹാദ് റെയില്‍ ഏഴ് പുതിയ സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചു

യുഎഇയിലെ എമിറ്റേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എത്തിഹാദ് റെയില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി ഏഴ് പതിയ സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം പതിനൊന്ന് ആയി. യു.എ.ഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയില്‍.യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധി എമിറേറ്റുകള്‍ തമ്മിലുള്ള യാത്രാ സമയം വലിയ തോതില്‍ കുറയും.

എത്തിഹാദ് റെയില്‍ എത്രയും വേഗം സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് . പദ്ധതിയുടെ ഭാഗമായുള്ള ഏഴ് പുതിയ് സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.. അല്‍ സില, അല്‍ ധന്ന, അല്‍ മിര്‍ഫ, മദീനത്ത് സായിദ്, മെസൈറ, അല്‍ ഫയ, അല്‍ ദൈദ് എന്നിവായാണ് പുതിയതായി പ്രഖ്യാപിച്ച സ്റ്റേഷനുകള്‍. അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ്, ഷാര്‍ജയിലെ യൂണിവേഴ്സിറ്റി സിറ്റി, ഫുജൈറയിലെ അല്‍ ഹിലാല്‍ ഏരിയ എന്നിവിടങ്ങളിലെ സ്റ്റേഷനുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനസാന്ദ്രതയുള്ള മേഖലകളെ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം പതിനൊന്ന് ആയി. സ്റ്റേഷനുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച്കൊണ്ട് സര്‍വീസിന് തുടക്കം കുറിക്കുമെന്നും എത്തിയഹാദ് റെയില്‍ അറിയിച്ചു. ബിസിനസ്, ഇക്കണോമി ക്ലാസുകളാകും പാസഞ്ചര്‍ ട്രെയിനുകളില്‍ ഉണ്ടാവുക. ബിസിനസ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ 16 സീറ്റുകളും ഇക്കണോമി ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ 56 സീറ്റുകളും ഉണ്ടാകും. വൈ-ഫൈ കണക്റ്റിവിറ്റി, ഓരോ സീറ്റിലും പവര്‍ ഔട്ട്‌ലെറ്റുകള്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്ന 13 ട്രെയിനുകളില്‍ പത്ത് എണ്ണം ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്. ട്രെയനുകള്‍ അന്താരാഷ്ട്ര സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയെന്ന് എത്തിഹാദ് റെയില്‍ സി.ഇ.ഒ വ്യക്തമാക്കി. യാത്രാക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരുന്നു. ട്രെയിന്‍ റൂട്ടുകള്‍, ടിക്കറ്റ് നിരക്കുകള്‍ എന്നിവയും ആപ്പിലൂടെ ലഭ്യമാക്കും. ട്രെയിന്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ബസ്, ടാക്‌സി, ദുബായ് മെട്രോ, ഓണ്‍ ഡിമാന്‍ഡ് ടാക്‌സി എന്നിവയിലേക്കുള്ള തുടര്‍ യാത്രകളും ഒരേ സമയം ആസൂത്രണം ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments