സിപിഐ സംസ്്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള വാക്ക് പോര് തുടരുന്നു. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ് എന്ന് പറഞ്ഞ ബിനോയി വിശ്വം ഒരുപാട് മഹാമാരിരുന്ന കസേരയാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്നും ഓര്‍മിപ്പിച്ചു.
സിപിഐക്കെതിരെ ചതിയന്‍ ചന്തു പരാമര്‍ശം നടത്തിയ ശേഷവും രൂക്ഷമായ ഭാഷയില്‍ വെളളാപ്പള്ളി ആേേക്ഷപങ്ങള്‍ ഉന്നയിച്ചതോടെയാണ് പ്രതികരണവുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുമയി തര്‍ക്കത്തിന് താനില്ലെന്ന് പറഞ്ഞെങ്കിലും ചിലത് വെള്ളാപ്പള്ളിയെ ഓര്‍മിപ്പിച്ചാണ് ബിനോയ് വിശ്വം മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിച്ചത്. ഒരുപാട് മഹാന്‍മാര്‍ ഇരുന്ന കസേരയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അറിയാം വെള്ളാപ്പള്ളിയേയും അറിയാം. എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരു ഉപദേശത്തിനും കാത്തിരിക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വ്യവസായിയായ വെള്ളാപ്പള്ളിയില്‍ നിന്ന് തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കാര്‍ ഫണ്ട് പിരിച്ചിട്ടുണ്ടാവും. അതല്ലാതെ വഴിവിട്ട് ഒരുപൈസപോലും വാങ്ങിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വമല്ല പിണറായി വിജയന്‍ എന്ന് കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണത്തോട്ും ബിനോയ് വിശ്വം മറുപടി നല്‍കി. പിണറായി പറഞ്ഞത് വളരെ ശരിയാണെന്നും തന്റെ കാര്യവും നിലപാടും താന്‍ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹവും പറയും. ഇതിലെ ശരി ജനങ്ങള്‍ തീരുമാനിച്ചോട്ടെ. പിണറായി വിജയനും ബിനോയ് വിശ്വവും രണ്ടും രണ്ടു പേരാണ്. രണ്ട് കാഴ്ചപ്പാടാണ്. രണ്ട് നിലപാടാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ വാദങ്ങളെ താന്‍ നിരാകരിക്കുന്നില്ല. എന്നായിരുന്നു ഇക്കാര്യത്തിലെ പ്രതികരണം



