ഒമാനിലം ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരില്‍ വ്യേജ വെബ്‌സൈറ്റ് നിര്‍മ്മിച്ചുള്ള തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. തട്ടിപ്പുകള്‍ക്ക് ഇരകളാകരുതെന്നും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.പൊതുജനങ്ങള്‍ക്ക് സംശയം തോന്നാത്ത വിധത്തില്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമിന്റെ രൂപകല്‍പ്പനയും ഉള്ളടക്കവും അതേപടി അനുകരിച്ചുകൊണ്ടാണ് വ്യോജ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.. സമ്മാനങ്ങള്‍ക്ക് അര്‍ഹായിട്ടുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം ജനങ്ങളെ സമീപിക്കും. തുടര്‍ന്ന് അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ടു വിശദാംശങ്ങളും സ്വന്തമാക്കും. ഉപഭോക്താവ് അറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ഇവര്‍ക്ക് കഴിയും. പ്രവാസികളടക്കം നിരവധിയാളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുളള സ്വകാര്യ വിവരങ്ങള്‍ ഒരു കാരണവശാലം കൈമാറരുതെന്ന് റോയല്‍ ഒമാന്‍ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാറില്ലെന്നും പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് വെബ്‌സൈറ്റിന്റെ ആധികാരികത പരിശോധിക്കണം. സംശയാസ്പദമായ ഏതെങ്കിലും സാഹചര്യം ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം അറിയക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.



