Friday, February 27, 2026
Homebusinessജനുവരിയിലെ ഇന്ധന വില പ്രസിദ്ധീകരിച്ചു, വിലയില്‍ നേരിയ കുറവ്

ജനുവരിയിലെ ഇന്ധന വില പ്രസിദ്ധീകരിച്ചു, വിലയില്‍ നേരിയ കുറവ്


യുഎഇ ഇന്ധന വില സമിതി 2026 ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. ഡിസംബറിലേതിനേക്കാള്‍ നേരിയ കുറവോടെയാണ് ജനുവരിയിലെ വില പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.53 ദിര്‍ഹമായിരിക്കും. ഡിസംബറില്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.70 ദിര്‍ഹമായിരുന്നു വില. സ്പെഷ്യല്‍ 95 ന് ലിറ്ററിന് 2.42 ദിര്‍ഹമായിരിക്കും ജനുവരിയിലെ വില. കഴിഞ്ഞ മാസം ഇത് 2.58 ദിര്‍ഹമായിരുന്നു. ഡിസംബറില്‍ ലിറ്ററിന് 2.51 ദിര്‍ഹത്തില്‍ നിന്ന് ഇ-പ്ലസ് വിഭാഗം പെട്രോള്‍ ലിറ്ററിന് 2.34 ദിര്‍ഹത്തിന് ലഭ്യമാകും. ഡീസലിന്റെ പുതുക്കിയ റേറ്റ് ലിറ്ററിന് 2.55 ദിര്‍ഹമാണ്. കഴിഞ്ഞ മാസം ഇത് 2.85 ദിര്‍ഹമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments