Friday, February 27, 2026
HomeNewsGulfവ്യാജ ടിക്കറ്റ് തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി

വ്യാജ ടിക്കറ്റ് തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി

സംഗീതനിശ, വിനോദ പരിപാടികള്‍, കായിക പരിപാടികള്‍ എന്നിവയ്ക്കുള്ള ടിക്കറ്റുകള്‍ ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ വാങ്ങാവൂ എന്ന് മുന്നറിയിപ്പ് നല്‍കി ദുബായ് പോലീസ്.ആരാധകര്‍ ഏറെയുള്ള പരിപാടികളെ ലക്ഷ്യമിട്ട് വ്യാജ ടിക്കറ്റ് തട്ടിപ്പുകള്‍ തുടരുന്ന സാഹചര്യത്തിലാണ് നിര്‌ദേശം.ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ആന്റിഫ്രോഡ് സെന്റര്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്.നിലവിലില്ലാത്ത ടിക്കറ്റുകള്‍ പ്രമോട്ട് ചെയ്യുന്നതിനായി തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റുകളും സ്ഥിരീകരിക്കാത്ത സോഷ്യല്‍ മീഡിയ പേജുകളും കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പലപ്പോഴും അറിയപ്പെടുന്ന സംഘാടകരുടെയോ ടിക്കറ്റ് പ്ലാറ്റ്‌ഫോമുകളുടെയോ പേരുകളും ബ്രാന്‍ഡിംഗും അനുകരിച്ചാണ് ഇവ നിയമാനുസൃതമായി കാണപ്പെടുന്നത്. ആദ്യം ഇരകളോട് സാധാരണയായി പണം കൈമാറാനോ ബാങ്ക് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കാനോ ആവശ്യപ്പെടുന്നു . എന്നാല്‍ പിന്നീടാണ് ടിക്കറ്റ് നല്‍കിയിട്ടില്ലെന്നും അക്കൗണ്ടുകളില്‍ നിന്ന് അനധികൃത തുക പിന്‍വലിച്ചിട്ടുണ്ടെന്നും കണ്ടെത്തുന്നത്.തട്ടിപ്പുകളില്‍ പലതും യുഎഇക്ക് പുറത്തു നിന്നാണ് ഏകോപിപ്പിക്കുന്ന്ത്.സംശയാസ്പദമായ പ്ലാറ്റ്‌ഫോമുകളും തട്ടിപ്പുകളും ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് പോലീസിന്റെ സ്മാര്‍ട്ട് ആപ്പ് വഴിയോ,അടിയന്തര ഘട്ടങ്ങളില്‍ 901 എന്ന നമ്പറില്‍ വിളിച്ചോ, ഇക്രൈം പ്ലാറ്റ്‌ഫോം വഴിയോ റിപ്പോര്‍ട്ട് ചെയ്യണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments