Friday, February 27, 2026
HomeNewsNationalഉദ്ദവ്-രാജ് താക്കറെ സഖ്യം - 20 വര്‍ഷത്തെ വൈര്യം മറന്ന് സഹോദരര്‍

ഉദ്ദവ്-രാജ് താക്കറെ സഖ്യം – 20 വര്‍ഷത്തെ വൈര്യം മറന്ന് സഹോദരര്‍


നീണ്ട 20 വര്‍ഷത്തെ വൈര്യം മറന്ന് ഉദ്ദവ് താക്കറേയും രാജ് താക്കറേയും ഒന്നിക്കുന്നു. വരാനിരിക്കുന്ന മുബൈ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇരുവരുടേയും പാര്‍ട്ടികള്‍ സംയുക്തമായി മത്സരിക്കും.


2005 ലാണ് ബാല്‍താക്കറെയുടെ അനന്തരവകാശി ആരെന്ന തര്‍ക്കത്തെ തുടര്‍ന്ന് ബാല്‍താക്കറേയുടെ അനന്തരവനായിരുന്ന രാജ് താക്കറെ പാര്‍ട്ടിവിട്ടത്. താനായിരിക്കും അടുത്ത പാര്‍ട്ടി നേതാവ് എന്ന രാജ് താക്കറേയുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചാണ്് ബാല്‍താക്കറെ സ്വന്തം മകനായ ഉദ്ദവ് താക്കറെയെ അനന്തരാവകാശിയായി പ്രഖ്യാപിച്ചത്. അത്രയും കാലം ബാല്‍താക്കറേയുടെ വലംകൈയ്യായി നിന്ന് പാര്‍ട്ടിയെ നയിച്ച തന്നെ തഴഞ്ഞതില്‍ മനംനൊന്ത് പാര്‍ട്ടി വിട്ട അന്നുമുതല്‍ ഉദ്ദവുമായി വൈര്യം കാത്ത് സൂക്ഷിച്ച രാജ് താക്കറെ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയെന്ന സ്വന്തം പാര്‍ട്ടിയും ആരംഭിച്ചു. കാര്യമായ നേട്ടം കൊയ്യാനൊന്നുമായില്ലെങ്കിലും തിരഞ്ഞെടുപ്പുകളില്‍ ചില ചലനമൊക്കെയുണ്ടാക്കാന്‍ നവനിര്‍മാണ സേനയ്ക്കായി. എന്നാലിപ്പോള്‍ പഴയ വൈര്യമെല്ലാം മാറ്റിവെച്ച് ഇരുവരും ഒന്നിക്കുകയാണ്. ശിവസേനയുടെ പിളര്‍പ്പിന് ശേഷം ഉദ്ദവിന്റെ നേതൃത്വത്തിലുള്ള ശിവസേന ഊര്‍ദ്ധ്വന്‍ വലിക്കുന്ന വേളയിലാണ് ഇരുവരും തമ്മില്‍ ഒന്നിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനം ഭരിക്കുന്ന ബിജെപി-ശിവസേന എക്‌നാഥ് ഷിന്‍ഡേ വിഭാഗം – എന്‍സിപി അജിത്ത് പവാര്‍ വിഭാഗം എന്നിവര്‍ നേതൃത്വം നല്‍കുന്ന മഹായുതി സര്‍ക്കാരിനെ പരാജയപ്പെടുത്തലാണ് ഇരുവരുടേയും മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഇരുവരും തമ്മില്‍ സഖ്യമുണ്ടാക്കിയത്. നേരത്തെ ഹിന്ദി മൂന്നാം ഭാഷയായി സ്‌കകൂളുകളില്‍ പഠിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ഇരുപാര്‍ട്ടികളും സംയുക്ത സമരം നടത്തിയിരുന്നു. അത് തിരഞ്ഞെടുപ്പ് രംഗത്തേക്കും നീളുന്നുവെന്നതാണ് പുതിയ സഖ്യം ചൂണ്ടിക്കാട്ടുന്നത്. ബോംബെ മുന്‍സിപാലിററിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇരുവരും സഖ്യമായി മത്സരിക്കും. അതേസമയം മറ്റ് കേര്‍പറേഷനുകളില്‍ സഖ്യമുണ്ടാകുമോയെന്ന് വ്യക്തമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments