ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത് വിവാദമാകുന്നു.റിപ്പോര്‍ട്ടിലെ 129 ഖണ്ഡികകള്‍ ആണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സെന്‍സറിംഗ് നടത്തിയതിന് എതിരെ പ്രതിപക്ഷവും സിനിമാ മേഖലയില്‍ ഉള്ളവരും വിമര്‍ശനവുമായി രംഗത്ത് എത്തി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 21 ഖണ്ഡികകള്‍ ഒഴിവാക്കി പുറത്തുവിടാന്‍ ആയിരുന്നു വിവരാവകാശ കമ്മീഷണറുടെ നിര്‍ദ്ദേശം. എന്നാല്‍ സര്‍ക്കാര്‍ ഇരുപത്തിയൊന്നിന് പകരം 129 ഖണ്ഡികകള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 49 മുതല്‍ അന്‍പത്തിമൂന്ന് വരെ പേജുകള്‍ വിവരാവകാശ കമ്മീഷണറെ മറികടന്ന് സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് ഒഴിവാക്കിയിട്ടുണ്ടെന്നാണ് പരാതി. എന്നാല്‍ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് കൂടുതല്‍ ഭാഗങ്ങള്‍ നീക്കി റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഭാഗം വെട്ടിമാറ്റിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ കടുത്ത വിമര്‍ശനം ആണ് ഉയരുന്നത്. റിപ്പോര്‍ട്ടിലെ പേജുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്രം അന്വേഷണം പ്രഖ്യാപിക്കണം എന്ന് ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കി. സര്‍ക്കാര്‍ ഇടപെടുന്നതിന് മാറിനിന്നുവെന്നും ഇത് കുറ്റകരമായ അനാസ്ഥയാണെന്നും സംവിധായകന്‍ ആഷിഖ് അബു പ്രതികരിച്ചു.
സര്‍ക്കാരിന് ഭയമുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സെന്‍സറിംഗ് വ്യക്തമാക്കുന്നതെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരെയോ രക്ഷിക്കാനുള്ള ഒളിച്ചുകളിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തിപ്പെടുകയാണ്. എന്നാല്‍ ഇനി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.