ഹരിതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബസുകള്‍ നിരത്തിലിറക്കി അബുദബി ഗതാഗത വകുപ്പ്. ഇലക്ട്രിക്-ഹൈഡ്രജന്‍ ബസുകള്‍ ആണ് യുഎഇയുടെ തലസ്ഥാന എമിറേറ്റില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പരീക്ഷണഘട്ടത്തിന് ശേഷം എമിറേറ്റില്‍ കൂടുതല്‍ ഹരിത ബസുകള്‍ നിരത്തിലിറക്കുന്നതിന് ആണ് പദ്ധതി.അബുദബി മൊബിലിറ്റിയുടെ ഹരിത ബസ് പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. വൈദ്യുതിയിലും ഹൈഡ്രജനിലും പ്രവര്‍ത്തിക്കുന്ന ബസുകള്‍ ആണ് അബുദബിയില്‍ ഇന്ന് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. റൂട്ട് 65-ല്‍ ആണ് ആദ്യഘട്ടത്തില്‍ ഗ്രീന്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്.
മറീന മാളില്‍ നിന്നും റീം ഐലന്‍ഡിലേക്കാണ് സര്‍വീസ്. ഫോസില്‍ ഇന്ധനത്തില്‍ നിന്നും ഘട്ടംഘട്ടമായി ഹരിതോര്‍ജ്ജത്തിലേക്ക് മാറുന്നതിനുള്ള അബുദബിയുടെ പദ്ധതി പ്രകാരം ആണ് റൂട്ട് 65-ല്‍ ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. 2030-ഓട് കൂടി അബുദബി ഐലന്‍ഡിനെ പൂര്‍ണ്ണമായും പൊതുഗതാഗത ഹരിതമേഖലയാക്കി മാറ്റുകയാണ് ഐടിസിയുടെ ലക്ഷ്യം.പൊതുഗാതഗത്തിന് പൂര്‍ണ്ണമായും ഇലക്ട്രിക്-ഹൈഡ്രജന്‍ ബസുകളിലേക്ക് മാറുന്നതിനാണ് ശ്രമം.
2023-ല്‍ ആണ് അബുദബി ഗതാഗതവകുപ്പ് ഗ്രീന്‍ ബസ് പ്രോഗ്രാമിന് തുടക്കമിട്ടത്. 2025 ജൂണ്‍ വരെയാണ് പരീക്ഷണം തുടരുക.ഈ ഘട്ടത്തില്‍ ബസ് ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ക്ക് അബുദബി മൊലിറ്റിയുടെ നേതൃത്വത്തില്‍
പരിശീലനം നല്‍കും. പരിശീലനഘട്ടത്തില്‍ പ്രകടനം വിലയിരുത്തിയശേഷമായിരിക്കും ഗ്രീന്‍ബസുകള്‍ വ്യാപിപ്പിക്കുക.പാരിസ് ഉടമ്പടിയുടെ ഭാഗമായി 2050-ഓട് കൂടി കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഒഴിവാക്കുക എന്നതാണ് അബുദബിയുടെ ലക്ഷ്യം.