സൗദി അറേബ്യയില്‍ ഇന്ന് മുതല്‍ മോശം കാലാവസ്ഥ എന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും ആണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചില ഗവര്‍ണറേറ്റുകളില്‍ സര്‍വ്വകലാശാലകള്‍ ഇന്ന് അവധി നല്‍കി.ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ രാജ്യത്ത് മോശം കാലാവസ്ഥ അനുഭവപ്പെടും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. പൊടിക്കാറ്റിനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
മക്കയില്‍ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും ആണ് മുന്നറിയിപ്പ്. തായിഫ്,മെയ്‌സാന്‍, എന്നിവടങ്ങളില്‍ പൊടിക്കാറ്റടിക്കും. അസീര്‍,ജിസാന്‍ തബൂക്ക്, മദീന,ശര്‍ഖിയ തുടങ്ങിയ പ്രദേശങ്ങളിലും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ വെള്ളക്കെട്ടുകള്‍ക്ക് സമീപത്തും താഴ്വാരങ്ങളിലും പേകരുതെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.മോശം കാലാവസ്ഥാ സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സമൂഹമാധ്യമങ്ങളിലൂടെ അടക്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് അല്‍നമാസ്,ബല്‍കാന്‍ ഗവര്‍ണറേറ്റുകളിലെ കോളജുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബിഷ യൂണിവേഴ്‌സിറ്റിയും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കി