അബുദബിയില്‍ സൗജന്യപാര്‍ക്കിംഗ് പ്രഖ്യാപിച്ചു.പൊതുബസുകളും എമിറേറ്റില്‍ അധിക സര്‍വ്വീസ് നടത്തും. ബലിപെരുന്നാള്‍ അവധിയുടെ ഭാഗമായാണ് തീരുമാനം.പെരുന്നാള്‍ അവധി പ്രമാണിച്ച് ദര്‍ബ് ടോള്‍ ഗേറ്റുകളും, മവാഖിഫിന്റെ പൊതു പാര്‍ക്കിംഗ് സേവനങ്ങളും സൗജന്യമായിരിക്കുമെന്ന് അബുദബി മൊബിലിറ്റി അറിയിച്ചു. നാളെ മുതല്‍ ഞായറാഴ്ച വരെയാണ് പാര്‍ക്കിംഗും ടോളും സൗജന്യമായിരിക്കുക. തിങ്കളാഴ്ച മുതല്‍ വീണ്ടും നിരക്ക് ഈടാക്കി തുടങ്ങുമെന്നും അബുദബി മൊബിലിറ്റി അറിയിച്ചു. അവധി ദിനങ്ങളില്‍ പൊതു ബസുകള്‍ പ്രദേശിക റൂട്ടുകളില്‍ അധിക സര്‍വ്വീസ് നടത്തുമെന്ന് അബുദബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഈ വാരാന്ത്യം യാത്രക്കാരുടെ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ അധിക സയമങ്ങളില്‍ സര്‍വ്വീസ് നടത്തും.
അബുദബി ലിങ്ക് ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വ്വീസ് രാവിലെ ആറ് മുതല്‍ രാത്രി 11 വരെ പതിവ് സര്‍വ്വീസ് നടത്തും. എക്‌സ്പ്രസ് ബസ് സര്‍വ്വീസ് രാവിലെ ആറ് മുതല്‍ അര്‍ദ്ധരാത്രി വരെ ലഭ്യമാകും. കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ അവധി ദിനങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ 24 മണിക്കൂറും തുടരുമെന്നൂം അബുദബി മൊബിലിറ്റി അറിയിച്ചു.