ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ബംഗ്ലാദേശ് പൗരനെന്ന് മുംബൈ പൊലീസ്.വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് പ്രതി ഇന്ത്യയില്‍ കഴിഞ്ഞെതെന്നും പൊലീസ് അറിയിച്ചു.മുഹമ്മദ് ഷെരീഫുള്‍ എന്നാണ് പ്രതിയുടെ പേര്. ഇയാള്‍ ഇന്ത്യയില്‍ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യം നടത്തിയത് എന്തിനാണെന്ന് മുഹമ്മദ് ഷെരീഫുള്‍ വ്യക്തമാക്കിയിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചു.അഞ്ച് മാസം മുന്‍പാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്.