അപൂര്‍വ്വ ചാന്ദ്ര വിസ്മയത്തിന് ഇന്ന് ആകാശം സാക്ഷ്യം വഹിക്കും. സൂപ്പര്‍ ബ്ലൂ മൂണ്‍ എന്ന ആകാശ വിസ്മയമാണ് ഇന്ന് പ്രത്യക്ഷമാകുമെന്ന് അമേരിക്കാന്‍ ബഹികാശ ഏജന്‍സിയായ നാസ അറിയിച്ചു. യുഎഇയില്‍ ആകാശ പ്രതിഭാസം കാണാന്‍ വിവിധയിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കലാണ് നീല ചന്ദ്രന്‍ എന്നറിയപ്പെടുന്ന സൂപ്പര്‍ ബ്ലൂ മൂണ്‍ ദര്‍ശിക്കാനാകുക. 2020 ഒക്ടോബറിലും, 2021 ഓഗസ്റ്റിലും അവസാനത്തെ സീസണല്‍ ബ്ലൂ മൂണ്‍ ദൃശ്യമായിരുന്നു. സ്റ്റര്‍ജന്‍ മൂണ്‍ എന്നറിയപ്പെടുന്ന അപൂര്‍വ സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍ ഇന്ന് യുഎഇയില്‍ ദൃശ്യമാകും.
സാധാരണ ചന്ദ്രപ്രകാശമുള്ള രാത്രിയേക്കാള്‍ മുപ്പത് ശതമാനം കൂടുതല്‍ പ്രകാശം ലഭിക്കും. വിവിധയിങ്ങളില്‍ സൂപ്പര്‍ മൂണ്‍ കാണുന്നതിനായി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 10.30 ഓടെ ആയിരിക്കും സൂപ്പര്‍ മൂണ്‍ ദൃശ്യമാകുക. ചന്ദ്രന്‍ ഭൂമിയ്ക്ക് ഏറ്റവും അരികില്‍ എത്തുന്നതിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് നേരിട്ട് കാണാന്‍ കഴിയും. നാളെ പുലര്‍ച്ചെ വരെ സൂപ്പര്‍ മൂണ്‍ ദൃശ്യമാകുമെന്ന് നാസ അറിയിച്ചു.
വടക്കേ അമേരിക്കയില്‍ സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമായി. ആഫ്രിക്ക, യൂറോപ് എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍ സൂപ്പര്‍മൂണ്‍ ദൃശ്യമായി തുടങ്ങി.