സാമ്പത്തിക ഭദ്രതയില്‍ കേരള അടക്കം നാല് സംസ്ഥാനങ്ങളുടെ പ്രകടനം മോശമെന്ന് നീതി ആയോഗ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക ആരോഗ്യം വിലയിരുത്താന്‍ നീതി ആയോഗ് പുറത്തിറക്കിയ സാമ്പത്തിക ഭദ്രതാ സൂചികയില്‍ കേരളത്തിന് പതിനഞ്ചാം സ്ഥാനമാണ്.പശ്ചിമബംഗാള്‍ ആന്ധ്രാപ്രദേശ് പഞ്ചാബ് എന്നി സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്. ഒഡിഷയാണ് സാമ്പത്തിക ഭദ്രതയില്‍ മുന്നില്‍.ഛത്തീസ്ഗഡ് ഗോവ ജാര്‍ഖണ്ഡ് ഗുജറാത്ത് ഒഡിഷ സംസ്ഥാനങ്ങളും ആദ്യ സ്ഥാനങ്ങളില്‍ ഉണ്ട്.2022-2023 വര്‍ഷങ്ങളിലെ കണക്കുകള്‍ ആണ് സൂചിക തയ്യാറാക്കാന്‍ ഉപയോഗിച്ചത്.