ഷാര്‍ജ കല്‍ബയില്‍ നിര്‍മ്മാണത്തിലുള്ള സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.കല്‍ബയില്‍ ആണ് നിര്‍മ്മാണം നടക്കുന്ന സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചത്. കല്‍ബ നഗരത്തിലെ വ്യവസായമേഖലയില്‍ നിര്‍മ്മാണം നടന്നിരുന്ന സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
ഇന്നലെ ഉച്ചക്ക് ഒന്നരയ്ക്ക് ആണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചത് എന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. മൂന്ന് പേരെ പരുക്കുകളോടെ തകര്‍ന്ന കോണ്‍ക്രിറ്റ് പാളികള്‍ക്കിടയില്‍ നിന്നും പൊലീസിന് രക്ഷിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന നടത്തിയ തെരച്ചിലില്‍ ആണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കല്‍ബ ആശുപത്രിയിലേക്ക് മാറ്റി. ഏഷ്യന്‍ രാജ്യക്കാരാണ് അപകടത്തില്‍പ്പെട്ടത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം ആണ് പൊലീസും സിവില്‍ഡിഫന്‍സ് സംഘവും തെരച്ചില്‍ അവസാനിപ്പിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഷാര്‍ജ പൊലീസ് അറിയിച്ചു.