Monday, October 14, 2024
HomeNewsInternationalശവപ്പറമ്പായി ലിബിയന്‍ നഗരമായ ദെര്‍ണ: എവിടെ തിരഞ്ഞാലും മൃതദേഹങ്ങള്‍: പ്രളയത്തില്‍ മരണം 11,000 കടന്നു

ശവപ്പറമ്പായി ലിബിയന്‍ നഗരമായ ദെര്‍ണ: എവിടെ തിരഞ്ഞാലും മൃതദേഹങ്ങള്‍: പ്രളയത്തില്‍ മരണം 11,000 കടന്നു

പ്രളയം ദുരിതം വിതച്ച ലിബിയയില്‍ മരണസംഖ്യ 11300-ആയി ഉയര്‍ന്നു. ആയിരങ്ങളെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ദുരിതബാധിത മേഖലകളിലേക്ക് സഹായം എത്തിക്കുന്നതും ദുഷ്‌കരമായി തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ച്ചയുമായി അതിതീവ്രമഴയും കൊടുങ്കാറ്റും ലിബിയന്‍ സാംസ്‌കാരിക തലസ്ഥാനം എന്നറയിപ്പെട്ടിരുന്ന ദെര്‍നയെ ശവപറമ്പാക്കി മാറ്റിയിരിക്കുകയാണ്. ദിനവും നൂറുകണക്കിന് മൃതദേഹങ്ങള്‍ ആണ് കണ്ടെടുക്കുന്നത്.എവിടെ തിരഞ്ഞാലും അവിടെ നിന്നെല്ലാം മൃതദേഹങ്ങള്‍ ലഭിക്കുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയന്നത്. മരണം ഇരുപതിനായിരം വരെ ഉയര്‍ന്നേക്കും എന്നാണ് ദെര്‍ന മേയര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആയിരക്കണക്കിന് പേരെ ഇനിയും കണ്ടെത്താനുണ്ട്. എത്ര പേരെ കാണാതായെന്നോ എത്രപേര്‍ മരിച്ചെന്നോ എന്നതിന് കൃത്യമായ കണക്കില്ല.

കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ദെര്‍നയിലെ പല പ്രദേശങ്ങളും ഒലിച്ചുപോയി. സുനാമി കണക്കെയാണ് ജലം ഒഴുകിയെത്തിയത്.ദെര്‍ണ നഗരത്തിന്റെ ഒരു ഭാഗം തന്നെ അപ്രത്യക്ഷമായി.നൂറ് കിലോമീറ്റര്‍ അപ്പുറമുള്ള കടലിലേക്കാണ് അണക്കെട്ടുകളില്‍ നിന്നുള്ള ജലം കുത്തിയൊലിച്ചെത്തിയത്. കാണാതായവരില്‍ പലരും ഒലിച്ചുപോയിട്ടുണ്ടാകും എന്നാണ് സംശയിക്കുന്നത്.ദുരിതബാധിത പ്രദേശങ്ങളിലേക്ക് കടന്നെത്താന്‍ കഴിയാത്ത വിധം മേഖല ആകെ തകര്‍ന്നത് രക്ഷാപ്രവര്‍ത്തകര്‍ തടസ്സം സൃഷ്ടിക്കുകയാണ്. സഹായങ്ങള്‍ എത്തിക്കുന്നതിനും സാധിക്കുന്നില്ല.

ദെര്‍ണയില്‍ നടന്നത് ഒഴിവാക്കാനാവുന്ന ദുരന്തമായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. പ്രളയമുന്നറിയിപ്പ് ഭരണകൂടം അവഗണിക്കുകയായിരുന്നു. വര്‍ഷങ്ങളായി അണക്കെട്ടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താത്ത് വന്‍ ദുരന്തത്തിന് കാരണമായി. തകര്‍ന്ന അണക്കെട്ടുകള്‍ക്ക് 2002-ന് ശേഷം അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ല. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പുകളും ലിബിയന്‍ ഭരണകൂടം അവഗണിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments