അബുദബിയില്‍ വ്യാജസ്വദേശിവത്കരണത്തിന് സ്വകാര്യസ്ഥാപനത്തിന് ഒരു കോടി ദിര്‍ഹം പിഴ. നൂറിലധികം ഇമാറാത്തികള്‍ക്ക് തൊഴില്‍ നല്‍കി എന്ന പേരിലായിരുന്നു തട്ടിപ്പ്.
അബുദബി കോടതിയാണ് വ്യാജസ്വദേശിവത്കരണം നടത്തിയ സ്വകാര്യസ്ഥാപനത്തിന് പത്ത് ദശലക്ഷം ദിര്‍ഹം പിഴ ചുമത്തിയത്. 113 സ്വദേശിപൗരന്‍മാര്‍ക്ക് നിയമനം നല്‍കിയെന്ന പേരിലായിരുന്നു തട്ടിപ്പ്.
കമ്പനിയുടെ സ്വദേശിവത്കരണ നടപടിക്രമങ്ങളില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ ഉണ്ടെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നടത്തിയ പരിശോധനയില്‍ ആണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് മന്ത്രാലയം കേസ് അബുദബി പ്രോസിക്യൂഷന് കൈമാറി. ഇമാറാത്തികള്‍ക്ക് യഥാര്‍ത്ഥത്തില്‍ നിയമം നല്‍കാതെയാണ് കമ്പനി ജീവനക്കാരെ രജിസ്ട്രര്‍ ചെയ്തതും വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതും . നാഫിസ് പദ്ധതിയിലും ഇല്ലാത്ത ഇമാറാത്തി ജീവനക്കാരുടെ പേരില്‍ രജിസ്ട്രര്‍ ചെയ്തു.ഇമറാത്തിവത്കരണ നിയമത്തെ അട്ടിമറിക്കും വിധത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് കോടതി കനത്ത തുക പിഴ വിധിച്ചത്.