ദുബൈ മെട്രോ സ്‌റ്റേഷനില്‍ ഇഫ്താര്‍ വിതരണം ചെയ്യുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി.റമദാനില്‍ ആര്‍ടിഎ നടപ്പാക്കുന്ന സാമുഹ്യപദ്ധതികളുടെ ഭാഗമായാണ് ഇഫ്താര്‍ വിതരണം
മെട്രോ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഇഫ്താര്‍ വിതരണം ചെയ്യും എന്നാണ് ദുബൈ ആര്‍ടിഎയുടെ അറിയിപ്പ്.നൂണ്‍ ഫുഡുമായി സഹകരിച്ചാണ് ഇഫ്താര്‍ വിതരണം.റമദാന്‍ ഇരുപത്തിനാല് വരെ ഇഫ്താര്‍ വിതരണം തുടരും.വിശുദ്ധ റമദാനില്‍ ബസ്‌ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും,ഡെലിവറി റൈഡര്‍മാര്‍ക്കും ദുബൈയില്‍ സൗജന്യ ഇഫ്താര്‍ നല്‍കുന്നുണ്ട്.സാമുഹ്യസേവന പദ്ധതികളുടെ ഭാഗമായി എമിറേറ്റിലെ താഴ്ന്ന വരുമാനക്കാര്‍ക്കും സൗജന്യഭക്ഷണം എത്തിക്കുന്നുണ്ട്.ഇരുപതോളം സാമൂഹ്യപദ്ധതികള്‍ ആണ് ഈ റമദാനില്‍ ദുബൈ ആര്‍ടിഎ നടപ്പാക്കുന്നത്.