Monday, October 14, 2024
HomeNewsGulfവില കൂടി:വീണ്ടും കുതിപ്പ് ആരംഭിച്ച് സ്വര്‍ണ്ണവില

വില കൂടി:വീണ്ടും കുതിപ്പ് ആരംഭിച്ച് സ്വര്‍ണ്ണവില

യുഎഇയില്‍ സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 305 ദിര്‍ഹമായി ഉയര്‍ന്നു. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 53760 രൂപയായി വര്‍ദ്ധിച്ചു
രാജ്യാന്തരവിപണിയില്‍ സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ച് തുടങ്ങിയിരിക്കുകയാണ്. 2515 ഡോളറും കടന്നാണ് ഒരൗണ്‍സ് സ്വര്‍ണ്ണത്തിന്റെ വില കുതിക്കുന്നത്. ഇതാണ് യുഎഇ പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.

ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 282 ദിര്‍ഹം അന്‍പത് ഫില്‍സ് ആണ് വില. ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 273 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സായും വര്‍ദ്ധിച്ചു. ആഗോളതലത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ ആണ് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിപ്പിക്കുന്നത്. പ്രധാനമായും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കുകള്‍ കുറച്ചേക്കും എന്ന നിഗമനം കൂടുതല്‍ നിക്ഷേപകരെ സ്വര്‍ണ്ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

സെപ്റ്റംബര്‍ പതിനെട്ടിന് ആണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണ്ണായക യോഗം നടക്കുക.ഇതിനൊപ്പം തന്നെ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ദ്ധനയ്ക്ക് കാരണമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments