Tuesday, September 10, 2024
HomeNewsCrimeവി​ദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതി പിടിയിൽ

വി​ദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതി പിടിയിൽ

കോഴിക്കോട് തൊട്ടില്‍പാലത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയിൽ. കുണ്ടതോട് സ്വദേശി യു.കെ. ജുനൈദാണ്(25) പിടിയിലായത്. വടകരയ്ക്ക് സമീപം വെച്ചാണ് പ്രതി പിടിയിലായത്. ഇയാളെ നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്.

സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച വൈകീട്ടോടെ ഹോസ്റ്റലിൽനിന്നും കാണാതാവുകയായിരുന്നു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തിരക്കി. ആൺസുഹൃത്തിനൊപ്പം വൈകീട്ടോടെ പെൺകുട്ടി ബൈക്കിൽ പോയത് കണ്ടവരുണ്ട്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ കെട്ടിയിട്ട നിലയിൽ വിവസ്ത്രയായി കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയതായി അതിജീവത മൊഴി നൽകിയിരുന്നു.

ഇയാളുടെ വീട്ടിൽ നിന്ന് എം.ഡി എം എ അടക്കം കണ്ടെത്തിയിരുന്നു. ഇയാളുടെ മയക്കുമരുന്ന് ബന്ധം ഉൾപ്പെടെ അന്വേഷിച്ചുവരികയാണെന്ന്
പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments